TRENDING:

ചെന്നൈയിൽ മുതിർന്ന പൗരന്മാർക്ക് ഇന്ന് മുതൽ സൗജന്യ ബസ് യാത്ര

Last Updated:

നോൺ എസി ബസുകളിലാണ് പുതിയ സേവനം ലഭ്യമാകുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ:  ഇന്ന് മുതൽ മുതിർന്ന പൗരന്മാർക്ക്  ചെന്നൈയിൽ സൗജന്യ ബസ് യാത്ര. ചെന്നൈ ബസ് സർവീസ്, മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംടിസി) എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ ബസ് പാസ്/യാത്രാ ടോക്കൺ നൽകും.
advertisement

2016 ഫെബ്രുവരിയിലാണ് ആദ്യമായി ഈ പദ്ധതി തമിഴ്നാട് സർക്കാർ കൊണ്ടുവരുന്നത്. അറുപത് വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് മാസത്തിൽ പത്ത് തവണ എംടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചായിരുന്നു തുടക്കം. 2020 ജനുവരി വരെ ഏകദേശം 3.51 ലക്ഷം മുതിർന്ന പൗരന്മാർക്ക് സേവനം പ്രയോജനപ്പെട്ടു.

You may also like:നേരം വെളുത്തപ്പോൾ പാചക വാതക വില 50 രൂപ കൂടി; ഇന്ധനവില തുടർച്ചയായ എട്ടാം ദിവസവും കൂടി

advertisement

പുതിയ പദ്ധതി പ്രകാരം ഫെബ്രുവരി മുതൽ ജുലൈ വരെ ആറ് മാസത്തേക്കാണ് സൗജന്യ ടോക്കൺ നൽകുക. ആറ് മാസത്തിന് ശേഷം പുതിയ പാസിന് അപേക്ഷിക്കാം. പാസ് ലഭിക്കുന്നതിനായി വയസ്സ് തെളിയിക്കുന്ന രേഖകളും മേൽവിലാസവും നഗരത്തിലെ 21 ഡിപ്പോട്ടുകളിൽ എവിടെയെങ്കിലും നൽകിയാൽ മതി.

നോൺ എസി ബസുകളിലാണ് പുതിയ സേവനം ലഭ്യമാകുക. എസി ബസുകളിലെ യാത്രയ്ക്ക് പണം നൽകണം.

മറ്റൊരു സംഭവം

ദമ്പതികളുടെ പകുതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്നാണ് യുപി സാന്ദ് കബീർ നഗർ മുദാദി സ്വദേശികളായ കാഞ്ചൻ-സാഗർ എന്നിവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കൽ ചടങ്ങിനിടെ പൊലീസെത്തി വീണ്ടെടുത്തത്. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹിതരായ ഇവർ വിഷം കഴിച്ചു മരിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം. ബന്ധുക്കൾ ഇവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി കുവാനോ നദീതീരത്ത് എത്തിക്കുകയും ചെയ്തു.

advertisement

ചിതയെരിഞ്ഞ് തുടങ്ങിയപ്പോഴാണ് പൊലീസ് സ്ഥലത്തെത്തി പാതി ദഹിച്ച മൃതദേഹങ്ങൾ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പൊലീസിനെ കണ്ടെതും ഇവരുടെ കുടുബാംഗങ്ങൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ദമ്പതികളുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ദഹിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചാണ് സ്ഥലത്തെത്തി മൃതദേഹങ്ങൾ വീണ്ടെടുത്തതെന്നാണ് സാന്ദ് കബീർ നഗർ എസ്പി കൗസ്തുഭ് അറിയിച്ചത്.

ഗ്രാമവാസികൾ പറയുന്നതനുസരിച്ച് വിവാഹിതരായ ശേഷം കാഞ്ചനും സാഗറും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നായിരുന്നു ഈ കടുംകൈ അവര്‍ ചെയ്തത് എന്നാണ് പ്രദേശവാസികളുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ആവശ്യമുണ്ടെന്നാണ് എസ്പി അറിയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ല എന്നും എസ്പി വ്യക്തമാക്കി. പൊലീസ് പറയുന്നതനുസരിച്ച് ധൻഘട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മുദാദി ഗ്രാമവാസികളായ കാഞ്ചനും സാഗറും ദീർഘനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാഗറിന്‍റെ വീട്ടിലെത്തിയ കാഞ്ചൻ, അയാളെക്കൊണ്ട് തന്‍റെ നെറ്റിയിൽ സിന്ദൂരം ചാർത്തിച്ച് വിവാഹിതയായി എന്നാണ് ഗ്രാമവാസികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ചെന്നൈയിൽ മുതിർന്ന പൗരന്മാർക്ക് ഇന്ന് മുതൽ സൗജന്യ ബസ് യാത്ര
Open in App
Home
Video
Impact Shorts
Web Stories