LPG Price Hike | നേരം വെളുത്തപ്പോൾ പാചക വാതക വില 50 രൂപ കൂടി; ഇന്ധനവില തുടർച്ചയായ എട്ടാം ദിവസവും കൂടി

Last Updated:

 തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്

ന്യൂഡൽഹി: ദ്രവീകൃത പാചകവാതകത്തിന് (എൽപിജി)  വീണ്ടും വില വർദ്ധിപ്പിച്ചു. ആഭ്യന്തര ഗ്യാസിന് (14.2 കിലോഗ്രാം) വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇന്നലെ അർദ്ധരാത്രി 12 മണി മുതൽ വില വർദ്ധനവ് നിലവിൽ വന്നത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വിലവർധനയാണിത്. എണ്ണ വിപണന കമ്പനികൾ ഫെബ്രുവരി 4 ന് മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത എൽ പി ജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 25 രൂപ വർദ്ധിപ്പിച്ചിരുന്നു.
തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത് 90 രൂപ 94 പൈസയാണ്. ഡീസലിന് ലിറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14 പൈസയുമാണ്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർദ്ധനവ്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ച് വില നിശ്ചയിക്കുന്നത്.
advertisement
ആഭ്യന്തര എൽപിജി സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് ഇന്ത്യൻ സർക്കാർ നിലവിൽ സബ്സിഡി നൽകുന്നുണ്ട്. നിലവില്‍, ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. സിലിണ്ടർ വാങ്ങിയതിനുശേഷം സബ്സിഡി തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാവുകയാണ് ചെയ്യുന്നത്.
ഇന്ത്യയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തുന്ന സമയത്താണ് ഈ എൽപിജി വിലവർദ്ധനവ്. മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയിൽ ഊർജ്ജ അടിക്കടി വില ഉയരുന്നത് പണപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കും. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ പുറത്തെടുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഇന്ധന വിലയും പാചകവാതക വിലയും തുടരെ വർദ്ധിക്കുന്നത്.
advertisement
അതേസമയം, ഇന്ന് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി.
advertisement
ഇന്ധനവില എണ്ണ കമ്പനികൾ  ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്. ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്.
advertisement
കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
LPG Price Hike | നേരം വെളുത്തപ്പോൾ പാചക വാതക വില 50 രൂപ കൂടി; ഇന്ധനവില തുടർച്ചയായ എട്ടാം ദിവസവും കൂടി
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement