TRENDING:

ദാരിദ്ര്യമാണ് ഏറ്റവും വലിയ ജാതി; 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ എംപിമാര്‍ക്ക് അഞ്ച് നിര്‍ദേശങ്ങളുമായി നരേന്ദ്ര മോദി

Last Updated:

എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും അഞ്ച് സന്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചതെന്ന് ന്യൂസ് 18-ന് സൂചന ലഭിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിക്കഴിഞ്ഞു. 2024-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ എന്ന പേരില്‍ ഒറ്റ കുടക്കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നു ചേര്‍ന്നിരിക്കുകയാണ്. നരേന്ദ്ര മോദിയെന്ന തടുക്കാനാവാത്ത ശക്തിക്ക് തടയിടുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ മുന്നേറ്റം. എന്നാല്‍, എന്‍ഡിഎയും വെറുതെ ഇരിക്കില്ലയെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്‍ഡിഎയുടെ കീഴില്‍ വരുന്ന 38 രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇത് കൂടാതെ, എന്‍ഡിഎയുടെ എം.പിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഓരോ മേഖലയിലെയും എംപിമാരെ തരംതിരിച്ചാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു കഴിഞ്ഞു. അടച്ചിട്ട മുറയില്‍ രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹം എം.പിമാരുമായി നടത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ മേഖല(ബര്‍ജ്), ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, സെക്കന്‍ സംസ്ഥാനങ്ങള്‍, ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരുമായി അദ്ദേഹം ഇതിനോടകം തന്നെ കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു. എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും അഞ്ച് സന്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചതെന്ന് ന്യൂസ് 18-ന് സൂചന ലഭിച്ചു. മോദി നടത്തിയ പ്രധാനപ്പെട്ട പരാമർശങ്ങളാണ് താഴെ പറയുന്നത്.
Narendra Modi
Narendra Modi
advertisement

Also read-ഗ്യാൻവാപി കേസ്; എഎസ്‌ഐ സർവേ തുടരാൻ സുപ്രീം കോടതി അനുമതി; റിപ്പോർട്ട് സീൽ ചെയ്യണമെന്ന ആവശ്യം നിരസിച്ചു

1. രാം മന്ദിര്‍ നിങ്ങള്‍ക്ക് വോട്ടുകള്‍ നല്‍കില്ല

അടുത്ത വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രം തുറന്നു നല്‍കാനിരിക്കെ, തന്റെ പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാര്‍, അതില്‍ നിന്ന് തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകന്‍ കൂടിയായ നരേന്ദ്ര മോദിക്ക് അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80-ല്‍ 62 സീറ്റുകളും നേടിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിമാര്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന അലംഭാവത്തെക്കുറിച്ചും അദ്ദേഹത്തിന് പ്രത്യേക ബോധ്യമുണ്ട്. രാമ ക്ഷേത്രം എന്ന വാഗ്ദാനം പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടില്‍ നിന്നായിരുന്നു, മറിച്ച് തിരഞ്ഞെടുപ്പ് വീക്ഷണകോണില്‍ നിന്നല്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

advertisement

രാമക്ഷേത്രത്തിന്റെ പേരില്‍ പ്രചാരണം നടത്തുന്നത് അതാതു മണ്ഡലങ്ങളില്‍ വോട്ടുകള്‍ കിട്ടാന്‍ കാരണമായേക്കില്ല എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്തൊക്കെ ചെയ്യണം എന്നതിന്റെ അത്ര തന്നെ പ്രാധാന്യത്തോടെ എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതുമായ ബന്ധപ്പെട്ട കാര്യങ്ങളും വോട്ടെടുപ്പിനെ ബാധിക്കും എന്ന് അദ്ദേഹം ചൂണ്ടാട്ടുന്നു. ഇത്തരം വിഷയങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നത് ആര്‍ക്കും ഗുണമുണ്ടാക്കില്ല എന്നും അദ്ദേഹം

2. ദാരിദ്ര്യമാണ് ഏറ്റവും വലിയ ജാതി

advertisement

പുതിയ മഹാരാഷ്ട്ര സദനില്‍ എംപിമാരെ അഭിസംബോധന ചെയ്യവെ, പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട മോദി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പദ്ധതികളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ദാരിദ്ര്യമാണ് ഏറ്റവും വലിയ ജാതിയെന്നും അദ്ദേഹം എം.പിമാരോട് പറഞ്ഞു.

ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ജാതി താത്പര്യം അദ്ദേഹത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. യുപിയില്‍ ജാതി പരിഗണനകള്‍ക്ക് മുകളിലേക്ക് ഉയര്‍ന്നുവരാനും പ്രധാനമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. ”കണക്കുകള്‍ എടുത്തു നോക്കുമ്പോള്‍ പ്രധാനമന്ത്രിയാണ് ശരിയെന്ന് കാണാന്‍ കഴിയും. സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ വേര്‍തിരിക്കാന്‍ കഴിയുമെങ്കില്‍ ദരിദ്രര്‍ ആയിരിക്കും അതില്‍ ഏറ്റവും വലിയ കൂട്ടം”, ഒരു മുതിര്‍ന്ന ബിജെപി എം.പി പറഞ്ഞു.

advertisement

പാവപ്പെട്ടവര്‍ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കാനും മോദി എം.പിമാരോട് ആഹ്വാനം ചെയ്തു. രണ്ടാം മോദി സര്‍ക്കാരിന്റെ കലായളവില്‍ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്നയേജന, പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടഴ്‌സ് ആത്മനിര്‍ഭര്‍ നിധി സ്‌ക്രീം തുടങ്ങി പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്ന കാര്യവും മോദി പ്രത്യേകം ഊന്നിപ്പറഞ്ഞു.

3. പ്രതിപക്ഷ നിരയെ സൂചിപ്പിക്കാന്‍ ഇന്ത്യ എന്ന പേര് ഉപയോഗിക്കാമോ ?

ഇന്ത്യ എന്ന പദം പ്രതിപക്ഷ വിഭാഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം ഒരു എംപിമാരോടും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും താന്‍ വ്യക്തിപരമായി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളിലെ എംപിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നിരയുടെ പേരായ ‘ഇന്ത്യ’ യെ ഓരോ അക്ഷരവും വേര്‍തിരിച്ചാണ് ഉച്ചരിച്ചത്. ഈ യോഗത്തില്‍ പങ്കെടുത്ത എംപിമാരും പിന്നീട് ഇതേ രീതിയില്‍ തന്നെയാണ് ഈ പേര് ഉച്ചരിച്ചിരിച്ചത്.

advertisement

2 ജി, കല്‍ക്കരി അഴിമതികള്‍ കൊണ്ട് യുപിഎ മുങ്ങിയിരുന്നുവെന്നും യുപിഎയുടെ മറ്റൊരു രൂപമാണ് I.N.D.I.A എന്നും പ്രധാനമന്ത്രി പറഞ്ഞതായി ബംഗാളില്‍ നിന്നുള്ള ബിജെപി എംപി പറഞ്ഞു. ‘അഹങ്കാരികളുടെ സഖ്യം’ എന്നാണ് ബിഹാറില്‍ നിന്നുള്ള എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ വിശേഷിപ്പിച്ചത് .

തങ്ങളുടെ എംപിമാരും മന്ത്രിമാരും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന കാര്യം 2014 മുതല്‍ ബിജെപി കൃത്യമായി പാലിച്ചു വരികയാണ്. മൈക്കില്‍ നിന്ന് മാറിനില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ച സന്ദേശങ്ങളിലൊന്ന്. മാധ്യമങ്ങള്‍ ആവശ്യമില്ലാതെ ബൈറ്റുകള്‍ നല്‍കി അനാവശ്യ വിവാദങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ അദ്ദേഹം അടിവരയിട്ട ഏറ്റവും വലിയ കാര്യം അവരുടെ നാവിനെ നിയന്ത്രിക്കുക, മാധ്യമങ്ങള്‍ക്ക് അനാവശ്യ വിവരങ്ങള്‍ നല്‍കാതിരിക്കുക, വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കുക എന്നതാണ്.

4. കോള്‍ സെന്ററുകളും ഹാഷ് ടാഗുകളും

ഓരോ മണ്ഡലത്തിലും എത്രയും വേഗം കോള്‍ സെന്ററുകള്‍ തുടങ്ങാനും പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍മെന്റ് സമ്മേളനം നടക്കുന്ന കാലയളവിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തും എംപിമാര്‍ ഏറെ നാളത്തേക്ക് അവരുടെ മണ്ഡലങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് അവിടെയുള്ളവര്‍ക്ക് എംപിമാരുടെ സഹായം ആവശ്യമായി വരും. കോള്‍ സെന്ററുകള്‍ വഴി ജനങ്ങള്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഏത് സമയവും എംപിമാരുമായി പങ്കുവയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി കരുതുന്നു. ഇത് കൂടാതെ, ഓരോ എംപിമാരുടെയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരോട് പ്രൊഫഷണല്‍ ആകാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ കുറച്ചധികം സജീവമാകാന്‍ അദ്ദേഹം അവരോട് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കുറച്ചധികം സജീവമാകാനും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ സജീവമാണ് അദ്ദേഹം. പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി കൊടുക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ട മറ്റൊരു കാര്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് കൂടാതെ എംപിമാരോട് തങ്ങളുടെ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ വാഗ്ദാനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ഈ അഞ്ച് സന്ദേശങ്ങളും വ്യക്തതയോടെയും കൃത്യതയോടെയുമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ദാരിദ്ര്യമാണ് ഏറ്റവും വലിയ ജാതി; 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ എംപിമാര്‍ക്ക് അഞ്ച് നിര്‍ദേശങ്ങളുമായി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories