TRENDING:

ഇന്ത്യ തുർക്കിയിൽ നിന്ന് വാങ്ങിയിരുന്ന 1000 കോടിയോളം രൂപയുടെ ഡ്രൈ ഫ്രൂട്ട് ഇനി പാകിസ്ഥാൻ കഴിക്കുമോ?

Last Updated:

ഇന്ത്യയുമായുള്ള വ്യാപാരത്തിൽ നിന്ന് തുർക്കി പ്രതിവർഷം 10,000 കോടിയിലധികം വരുമാനം നേടുന്നുണ്ടെന്നും അതാണ് ഇതോടെ ഇല്ലാതാകുന്നതെന്നും തുർക്കി പൂനെ സ്‌പൈസ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് അസോസിയേഷന്റെ കമ്മിറ്റി അംഗം നവീൻ ഗോയൽ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു പിന്നാലെ പാകിസ്ഥാന് തുർക്കി നൽകിയ പിന്തുണയ്ക്ക് മറുപടിയായി തുർക്കി ആപ്പിളും ഡ്രൈ ഫ്രൂട്ട്‌സും ബഹിഷ്‌കരിച്ച് പൂനെയിലെ പഴ വ്യാപാരികൾ.
News18
News18
advertisement

തുർക്കി ആപ്പിളും ഡ്രൈ ഫ്രൂട്ട്‌സും ബഹിഷ്‌കരിച്ചുകൊണ്ട് രാജ്യത്തിന് പ്രഥമ സ്ഥാനം നൽകിയതിന് പൂണെയിലെ പഴ വ്യാപാരികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യാഴാഴ്ച പ്രശംസിച്ചു. ഇന്ത്യയും തുർക്കിയും തമ്മിൽ ഏകദേശം 1000 കോടി ഡോളറിന്റെ ഡ്രൈഫ്രൂട്ട്സ് കച്ചവടമാണ് നടന്നിരുന്നത്.

"തുർക്കിയിൽ നിന്ന് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിച്ച എല്ലാ വ്യാപാരികളെയും ഞാൻ അഭിനന്ദിക്കുന്നു. ഇത്തരത്തിൽ 'രാഷ്ട്രം ആദ്യം' എന്ന വികാരം നമ്മുടെ പ്രവർത്തനങ്ങളെ നയിക്കണം.

ഭീകരതയെ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണം," ഫഡ്‌നാവിസ് പ്രതികരിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് ലഭിക്കുന്ന ഒരു ഭീഷണിയെയും ഭയപ്പെടേണ്ടതില്ലെന്നും ഏത് ഭീഷണിയെയും നിർണ്ണായകമായി നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

പ്രധാനമായും തുർക്കിയിൽ നിന്നുള്ള ആപ്രിക്കോട്ട്, ഹാസൽനട്ട് എന്നിവയുടെ ഇറക്കുമതിയാണ് നിർത്തിവെച്ചത്. അത്തിപ്പഴം, ആപ്രിക്കോട് മുന്തിരിയിനത്തിൽപ്പെട്ട സുൽത്താന പിസ്ത തുടങ്ങിയവ തുർക്കിയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.

ഇവ ബഹിഷ്കരിച്ചതായി തുർക്കി പൂനെ സ്‌പൈസ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് അസോസിയേഷന്റെ കമ്മിറ്റി അംഗം നവീൻ ഗോയൽ സ്ഥിരീകരിച്ചു. സമീപകാല യുദ്ധങ്ങളിൽ തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകിയതാണ് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി തുർക്കിയുമായി വ്യാപാരം നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. മുൻകാലങ്ങളിൽ ഇന്ത്യ സഹായം നൽകിയിട്ടും, തുർക്കി പാകിസ്ഥാനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഈ ബഹിഷ്കരണം അവരുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.

advertisement

തുർക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ്‌ ഇന്ത്യയെന്നും ഗോയൽ പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരത്തിൽ നിന്ന് തുർക്കി പ്രതിവർഷം 10,000 കോടിയിലധികം വരുമാനം നേടുന്നുണ്ട്. അതാണിപ്പോൾ അപകടത്തിലായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ തുർക്കിയിൽ നിന്ന് വാങ്ങിയിരുന്ന 1000 കോടിയോളം രൂപയുടെ ഡ്രൈ ഫ്രൂട്ട് ഇനി പാകിസ്ഥാൻ കഴിക്കുമോ?
Open in App
Home
Video
Impact Shorts
Web Stories