“രാജ്ഘട്ടിൽ, ജി 20 കുടുംബം സമാധാനത്തിന്റെയും അഹിംസയുടെയും സേവനത്തിന്റെയും അനുകമ്പയുടെയും പ്രകാശമായ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. വൈവിധ്യമാർന്ന രാഷ്ട്രങ്ങൾ ഒത്തുചേരുമ്പോൾ, ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഒരു ആഗോള ഭാവിക്കായി നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനെ നയിക്കുന്നു’- മോദി എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പടെയുള്ള ഒട്ടുമിക്ക ലോകനേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളർപ്പിച്ചു.
ജി20 ഉച്ചകോടിയിൽ ഭാവികാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള മൂന്നാം സെഷൻ ഇന്ന് രാവിലെ ആരംഭിച്ചു. അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ന്യൂഡൽഹിയിൽനിന്ന് വിയറ്റ്നാമിലേക്ക് പോയി.
ചൈനയിലെ വികസനം യൂറോപ്പിലും ലോകത്താകമാനവും കൂടുതൽ അവസരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി ലി ഖ്വിയാങ് പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോഡെർ ലെയെനുമായുള്ല കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.