TRENDING:

ജി20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം നിരീക്ഷണ ഉപകരങ്ങൾ കൊണ്ടുവന്നതായി സംശയം; ആശങ്കയായി ബാഗിന്‍റെ വലുപ്പം

Last Updated:

താജ് പാലസ് ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗത്തിന്റെ ‘അസാധാരണ’ ബാഗുകളാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം ‘നിരീക്ഷണ ഉപകരണങ്ങൾ’ കൊണ്ടുവന്നോയെന്ന സംശയം ബലപ്പെടുന്നു. ഉച്ചകോടിക്കിടെ ന്യൂഡൽഹിയിലെ പഞ്ചനക്ഷത്ര താജ് ഹോട്ടലിൽ ഒരു ചൈനീസ് പ്രതിനിധി കൊണ്ടുവന്ന ബാഗിന്‍റെ വലുപ്പമാണ് സുരക്ഷാ ആശങ്ക ഉയർത്തുന്നത്.
ചൈന
ചൈന
advertisement

താജ് പാലസ് ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗത്തിന്റെ ‘അസാധാരണ’ ബാഗുകളാണ്. ‘നയതന്ത്ര ലഗേജ്’ നീക്കം സുഗമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാത്തവിധം ഈ ബാഗുകളുടെ വലുപ്പമാണ് ഇപ്പോൾ സംശയത്തിന് ഇട നൽകുന്നത്.

നയതന്ത്ര പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ അകത്തേക്ക് അനുവദിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, മുറിയിലെത്തിയപ്പോൾ ഒരു സ്റ്റാഫ് അംഗം ബാഗുകളിൽ ചില ‘സംശയാസ്‌പദമായ ഉപകരണങ്ങൾ’ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന്, ബാഗുകൾ സ്കാനറിലൂടെ വയ്ക്കാൻ ടീമിനോട് ആവശ്യപ്പെട്ടു.

advertisement

“നിർബന്ധിത പരിശോധന” ആയതിനാൽ തന്റെ ബാഗ് സ്കാൻ ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ ചൈനീസ് പ്രതിനിധിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ വാക്കുതർക്കം ഉണ്ടായി. ചൈനക്കാർ ബാഗുകളും അതിനുള്ളിലെ സാധനങ്ങളും പരിശോധിക്കാൻ വിസമ്മതിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താജ് ഹോട്ടലിൽ താമസിച്ച ഒരു ചൈനക്കാരൻ ഒഴികെ എല്ലാ പ്രതിനിധികളും പരിശോധനയ്ക്ക് വിധേയരായതായി വാർത്താ വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. ചൈനീസ് പ്രതിനിധി “പ്രത്യേകവും സ്വകാര്യവുമായ ഇന്റർനെറ്റ് കണക്ഷൻ” ആവശ്യപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ നിരീക്ഷണം നടത്തി. എന്നാൽ പ്രത്യേക ഇന്‍റർനെറ്റ് കണക്ഷൻ വേണമെന്ന അഭ്യർത്ഥന ഹോട്ടൽ നിരസിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജി20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം നിരീക്ഷണ ഉപകരങ്ങൾ കൊണ്ടുവന്നതായി സംശയം; ആശങ്കയായി ബാഗിന്‍റെ വലുപ്പം
Open in App
Home
Video
Impact Shorts
Web Stories