തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഐഐഎസ്ടി)യിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. 'ഡ്രോസോഫില മെലനോഗാസ്റ്റര്‍' അഥവാ പഴ ഈച്ചകളില്‍ വൃക്കയിലെ കല്ല് രൂപപ്പെടുന്നതില്‍ ബഹിരാകാശ യാത്ര എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നാണ് പഠനവിധേയമാക്കുന്നത്. ഈ പരീക്ഷണം നടത്തുന്നതിനുള്ള പ്രോട്ടോക്കോളുകള്‍ അവര്‍ രൂപീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഡിസംബറില്‍ മനുഷ്യരില്ലാതെയുള്ള ഗഗന്‍യാന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്താന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ഒന്നോ രണ്ടോ ബഹിരാകാശ സഞ്ചാരികള്‍ അടങ്ങിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപിച്ച് പാരച്യൂട്ട് സഹായത്തോടെ സുരക്ഷിതമായി കടലില്‍ ഇറക്കുകയാണ് ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശീയമായ രീതിയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇന്ത്യ പ്രയോജനപ്പെടുത്തുന്നത്. വിക്ഷേപണ റോക്കറ്റിന്റെ പ്രവര്‍ത്തനം, ക്രൂ മൊഡ്യൂള്‍, ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ പരീക്ഷണപറക്കലിന്റെ ലക്ഷ്യങ്ങള്‍.
advertisement
ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രയില്‍ വൃക്കകള്‍ക്ക് അപകടസാധ്യത ഏറെയാണ്. അതിനാല്‍ മനുഷ്യന്റെ വൃക്കകള്‍ക്ക് സമാനമായ പഴ ഈച്ചയുടെ അവയവങ്ങളിലെ തന്മാത്രാ മാറ്റങ്ങളെക്കുറിച്ചാണ് പഠിക്കുന്നതെന്ന് ഐഐഎസ്ടിയിലെ കെമിസ്ട്രി പ്രൊഫസറും പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഗവേഷകയുമായ കുമാരന്‍ ശ്രീജാലക്ഷ്മി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി പഴഈച്ചകളിലെ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുക. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഇവയുടെ വൃക്കകള്‍ പഠനവിധേയമാക്കും. പഴ ഈച്ചകളിലെ വിഷാംശമുള്ള വസ്തുക്കളെ അരിച്ചെടുക്കുന്ന അവയവമായ മാല്‍പിഗിയന്‍ ട്യൂബുകളുടെ ഘടനയും മറ്റും ഗവേഷകര്‍ പഠനവിധേയമാക്കും. സസ്തനികളിലെ വൃക്കകൾക്ക് സമാനമായ പ്രവർത്തനമാണ് മാൽപിഗിയൻ ട്യൂബുകൾ ചെയ്യുന്നത്.
ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രകള്‍ വൃക്കകളില്‍ തകരാറുണ്ടാക്കുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത് വളരെ സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട പരീക്ഷണമാണെന്ന് ശ്രീജാലക്ഷ്മി പറഞ്ഞു. വരും വര്‍ഷങ്ങളിലെ ബഹിരാകാശ ദൗത്യങ്ങളെ സഹായിക്കുന്നതിന് പുതിയ കണ്ടെത്തലുകള്‍ നടത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു.