10 മണിയോടെ ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നും വേർപെട്ടു.
ഇന്ത്യയുടെ ഗഗന്‍യാന്‍ വിക്ഷേപണം 2025ല്‍ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) തിങ്കളാഴ്ച അറിയിച്ചു. 2035ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും കേന്ദ്രം അറിയിച്ചു.
2035-ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ (ഇന്ത്യന്‍ ബഹിരാകാശ നിലയം) സ്ഥാപിക്കുക, 2040-ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുക എന്നിവയുള്‍പ്പെടെയുള്ളവ ലക്ഷ്യം വയ്ക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബഹിരാകാശ വകുപ്പ് ചന്ദ്ര പര്യവേക്ഷണത്തിനായി ഒരു മാര്‍ഗരേഖ വികസിപ്പിക്കും. കൂടാതെ, നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍(എന്‍ജിഎല്‍വി), പതിയ ലോഞ്ച് പാഡിന്റെ നിര്‍മാണം, മനുഷ്യ കേന്ദ്രീകൃതമായ ലാബോറട്ടറീസ്, മറ്റ് അനുബന്ധ സാങ്കേതിക വിദ്യകള്‍ എന്നിവയും ഇതില്‍പ്പെടുന്നു.
advertisement
വീനസ് ഓര്‍ബിറ്റര്‍ മിഷന്‍, മാര്‍സ് ലാന്‍ഡര്‍ (ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടവ) എന്നിവ ഉള്‍പ്പെടുന്ന ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തതായും പിഎംഒ പ്രസ്താവനയില്‍ അറിയിച്ചു.