മെഹക്പരി143 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. അതിലൂടെ ഇവർ അശ്ലീല ഭാഷ, അശ്ലീല ആംഗ്യങ്ങൾ, പ്രകോപനപരമായ സംഭാഷണങ്ങൾ എന്നിവ അടങ്ങിയ റീലുകൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു.
ആലം എന്ന വ്യക്തിയാണ് വീഡിയോ എഡിറ്റിംഗ് കൈകാര്യം ചെയ്തിരുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പണം സമ്പാദിക്കാനും ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് പ്രതികൾ മാസങ്ങളായി അശ്ലീല വീഡിയോകൾ നിർമ്മിച്ച് അപ്‌ലോഡ് ചെയ്തുവരികയായിരുന്നു.
ഈ വീഡിയോകളിൽ നിന്ന് പ്രതിമാസം 25,000-30,000 രൂപ സമ്പാദിച്ചതായാണ് റിപ്പോർട്ടുകൾ . എന്നാൽ, പൊതുജന പ്രതിഷേധം വർദ്ധിച്ചതോടെ അവർക്കെതിരെ നിരവധി പരാതികൾ ലഭിച്ചു.
advertisement
ഞായറാഴ്ച മെഹക്കിനും പാരിക്കുമെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തു. അതേസമയം ഹിനയെയും ആലമിനെയും കൂട്ടുപ്രതികളാക്കി.സംഘം ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് അവരെ പിന്തുടർന്ന് ചൊവ്വാഴ്ച നാലുപേരെയും അറസ്റ്റ് ചെയ്തു.
അവരുടെ അസഭ്യവും അധിക്ഷേപകരവുമായ ഉള്ളടക്കത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച, മെഹക്, പാരി എന്നീ പ്രതികളെയും അവരുടെ കൂട്ടാളികളായ ഹിന, സർറാർ ആലം എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
മെഹക്പരി143 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. അതിലൂടെ ഇവർ അശ്ലീല ഭാഷ, അശ്ലീല ആംഗ്യങ്ങൾ, പ്രകോപനപരമായ സംഭാഷണങ്ങൾ എന്നിവ അടങ്ങിയ റീലുകൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു. ആലം വീഡിയോ എഡിറ്റിംഗ് കൈകാര്യം ചെയ്തു.
മെഹക്കും പാരിയും വളരെക്കാലമായി അശ്ലീല റീലുകൾ നിർമ്മിച്ചു വരികയാണെന്ന് എസ്പി കൃഷ്ണ കുമാർ ബിഷ്‌ണോയ് സ്ഥിരീകരിച്ചു. അവരുടെ നിരവധി വീഡിയോകളിൽ അധിക്ഷേപകരമായ ഭാഷയും അനുചിതമായ പെരുമാറ്റവും ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലിൽ, പെൺകുട്ടികളുടെ പ്രാഥമിക ലക്ഷ്യം ഇൻസ്റ്റാഗ്രാം പ്രശസ്തിയും സാമ്പത്തിക നേട്ടങ്ങളും നേടുക എന്നതായിരുന്നുവെന്ന് വെളിപ്പെട്ടു.