ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിച്ച സാഹചര്യത്തിലാണ് 47 കാരിയായ ഗീത ഗോപിനാഥിന്‍റെ നിയമനം. കണ്ണൂര്‍ സ്വദേശിയായ ഗീത മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ആണ്. കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്‍റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു ജനിച്ചതും പഠിച്ചതും വളര്‍ന്നതും.
ഹർത്താൽ നിയന്ത്രണം: സിപിഎം നയംമാറാൻ 40 വർഷം
ഒക്ടോബർ ഒന്നിനായിരുന്നു ഗീത ഗോപിനാഥിനെ ഐ എം എഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദരിൽ ഒരാളാണ് ഗീത ഗോപിനാഥ് എന്നാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിന്‍ ലഗാര്‍ദെ അവരുടെ നിയമനം അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐ എം എഫിന്‍റെ പതിനൊന്നാമത്തെ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്.
advertisement
ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം എയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ആളാണ് ഗീത ഗോപിനാഥ്.