TRENDING:

'പോയി ചാക്; കോവിഡ് രോഗികളോട് യുപി ഹെൽപ് ലൈൻ ജീവനക്കാരി; വൈറലായി ഓഡിയോ

Last Updated:

ബിജെപി ലക്നൗ യൂണിറ്റ് മുൻ ചീഫായിരുന്ന മനോഹർ സിംഗിന്‍റെ മകനായ സന്തോഷ് സിംഗ് എന്നയാളാണ് സർക്കാർ ഹെൽപ് ലൈനിലെ ജീവനക്കാരിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: കോവിഡ് രോഗികളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ഹെൽപ് ലൈൻ ജീവനക്കാരി. യുപിയിൽ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി രൂപീകരിച്ച ഇന്‍റഗ്രേറ്റഡ് കോവിഡ് കമാൻഡ് സെന്‍ററിലെ ജീവനക്കാരിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഒരു രോഗിയോട് പോയി ചാക് എന്ന് പറഞ്ഞ് ഇവർ ആക്രോശിക്കുന്ന ഓഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
advertisement

ബിജെപി ലക്നൗ യൂണിറ്റ് മുൻ ചീഫായിരുന്ന മനോഹർ സിംഗിന്‍റെ മകനായ സന്തോഷ് സിംഗ് എന്നയാളാണ് സർക്കാർ ഹെൽപ് ലൈനിലെ ജീവനക്കാരിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിരിക്കുന്നത്. ജീവനക്കാരിയുടെ മോശം ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് സന്തോഷ് പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12ന് ഇയാളുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ എല്ലാവരും ഹോം ഐസലേഷനിൽ കഴിയുകയാണ്. ഇതിനിടെ വിവരങ്ങൾ അറിയാൻ വിളിച്ച ഹെൽപ് ലൈൻ ജീവനക്കാരിയാണ് ഇവരോട് കടുത്ത ഭാഷയിൽ സംസാരിച്ചതെന്നാണ് കത്തിൽ ആരോപിക്കുന്നത്.

advertisement

Also Read-കിടക്കയില്ല; ആശുപത്രികൾ പ്രവേശനം നിഷേധിച്ച കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി

സന്തോഷിന്‍റെ വാക്കുകൾ ഇങ്ങനെ; 'ഏപ്രിൽ പതിനഞ്ചിന് രാവിലെ എട്ടേകാലോടെയാണ് കമാൻഡ് സെന്‍ററിൽ നിന്നും കോൾ വരുന്നത്. ഹോം ഐസലേഷനിൽ കഴിയുന്നവർക്കായുള്ള ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകിയോ എന്നായിരുന്നു വിളിച്ച ജീവനക്കാരി ചോദിച്ചത്. ഇങ്ങനെ ചെയ്യണമെന്ന് തന്നോടോ കുടുംബത്തോടോ ആരും പറഞ്ഞിരുന്നില്ലെന്നും ഇതിനെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴാണ് അറിയുന്നതെന്നും പറ‍ഞ്ഞു. ഇതുവരെ ഒരു ഡോക്ടർമാരും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന കാര്യവും അവരോട് സൂചിപ്പിച്ചു. എന്നാൽ ഇത് കേട്ട് ദേഷ്യപ്പെട്ട ആ സ്ത്രീ വിദ്യാഭ്യാസമില്ലാത്ത നിങ്ങളൊക്കെ പോയി ചാക് എന്നാണ് പറഞ്ഞത്'. സിംഗ് പറയുന്നു.

advertisement

കോവിഡ് രോഗികളോട് ഇത്തരം ഭാഷയാണോ ഉപയോഗിക്കേണ്ടതെന്നാണ് പരാതിക്കാരൻ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാ ആളുകളും ഭയാശങ്കയിലാണ് കഴിയുന്നത്. അപ്പോഴാണ് ജീവനക്കാരുടെ ഇങ്ങനെയുള്ള പെരുമാറ്റം. ജീവനക്കാരിൽ മനുഷ്യത്വം എന്നത് ഇല്ലെന്നും ഇയാൾ കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഞെട്ടിക്കുന്ന ഇത്തരം വാർത്തകളുമെത്തുന്നത്. നിലവിൽ കുറച്ചു നാളുകളായി പ്രതിദിനം രണ്ട്ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശുപത്രികളിലെ സൗകര്യം തികയാതെ വരുന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'പോയി ചാക്; കോവിഡ് രോഗികളോട് യുപി ഹെൽപ് ലൈൻ ജീവനക്കാരി; വൈറലായി ഓഡിയോ
Open in App
Home
Video
Impact Shorts
Web Stories