ഉത്തരവ് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പിന്റെ ലംഘനമാകുമെന്ന് ഉത്തര, ദക്ഷിണ ഗോവന്‍ജില്ലകളിലെ കളക്ടര്‍മാര്‍ ഞായറാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
മനുഷ്യജീവന്‍, ആരോഗ്യം, സുരക്ഷിതത്വം എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് 188-ാം വകുപ്പ് കൈകാര്യം ചെയ്യുന്നത്.
വെള്ളച്ചാട്ടം, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍, പുഴകള്‍, തടാകങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയില്‍ ആളുകള്‍ ഒഴുക്കില്‍പ്പെടുന്ന സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം ജലാശയങ്ങളില്‍ നീന്തുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ അറിയിച്ചു.
മനുഷ്യ ജീവനോ പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കോ എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടാകാതിരിക്കാന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
advertisement
Summary: Goa Government has prohibited swimming in waterfalls, abandoned quarries, and rivers, among other water bodies in view of the upcoming monsoon season.