ന്യൂഡൽഹി: ഗോവ ഗവർണറായിരുന്ന അഡ്വ. പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. തെലുങ്കുദേശം പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽനിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്. ആഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ. ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായി കവീന്ദർ ഗുപ്തയെ നിയമിച്ചു.