TRENDING:

'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Last Updated:

ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി എൻഡിഎയ്ക്ക് പുതിയ ശക്തി നൽകുന്നുവെന്നും പ്രധാനമന്ത്രി

advertisement
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വൻ വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ എൻഡിഎ നേടിയ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയുമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ‌ഡി‌എയ്ക്ക് വലിയ വിജയം നൽകിയതിന് അദ്ദേഹം ബിഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞു. എൻഡിഎ സഖ്യ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
News18
News18
advertisement

"നല്ല ഭരണം വിജയിച്ചു. വികസനം വിജയിച്ചു. ജനപക്ഷ മനോഭാവം വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എയെ ചരിത്രപരവും സമാനതകളില്ലാത്തതുമായ വിജയം നൽകി അനുഗ്രഹിച്ചതിന് ബീഹാറിലെ ഓരോ വ്യക്തിക്കും നന്ദി. ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പ്രവർത്തിക്കാനും ഈ ജനവിധി ഞങ്ങൾക്ക് പുതിയ ശക്തി നൽകുന്നു," അദ്ദേഹം എക്‌സിൽ കുറിച്ചു.

ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭരണ സഖ്യത്തിന്റെ പ്രവർത്തന മികവും ബീഹാറിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള കാഴ്ചപ്പാടും ജനങ്ങൾക്ക് ബോധ്യമായതകൊണ്ടാണിത് സാധ്യമായെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

advertisement

"ഈ ഉജ്ജ്വല വിജയത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിനും എൻഡിഎ കുടുംബ സഹപ്രവർത്തകരായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അക്ഷീണം പ്രവർത്തിച്ച എൻഡിഎയിലെ ഓരോ പ്രവർത്തകർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അവർ പൊതുജനങ്ങൾക്കിടയിൽ ഇറങ്ങി, ഞങ്ങളുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിർത്തു,"- അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"വരും ദിവസങ്ങളിൽ, ബിഹാറിന്റെ വികസനത്തിനായി സജീവമായി പ്രവർത്തിക്കും, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സംസ്കാരത്തിനും ഒരു പുതിയ വ്യക്തിത്വം നൽകും. യുവാക്കൾക്കും സ്ത്രീകൾക്കും സമൃദ്ധമായ ജീവിതത്തിനായി ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
Open in App
Home
Video
Impact Shorts
Web Stories