സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും ഹനിക്കുന്ന പ്രത്യക്ഷമായ സംരക്ഷണ നിയമങ്ങൾക്കെതിരെ നാം തീക്ഷ്ണതയോടെ പ്രതികരിക്കണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് തുല്യ അവസരം വേണം. തൊഴിലാളികളുടെ എല്ലാ മേഖലകളിലും അവർക്ക് സുരക്ഷിതമായ ജോലിസ്ഥലങ്ങൾ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നിയമസംവിധാനങ്ങള്‍ കൊണ്ട് മാത്രം എല്ലാ അതിക്രമങ്ങളും തടയാന്‍ കഴിയില്ല. സ്വകാര്യവും പൊതുവായതുമായ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാം ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. സ്വാതന്ത്ര്യവും സമത്വവും ലഭിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് അവരെ എത്തിക്കണമെന്നും അദ്ദേഹം പഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
advertisement
സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുമ്പോള്‍ മാത്രമേ ഒരു മെച്ചപ്പെട്ട സമൂഹം ഉടലെടുക്കുകയുള്ളൂ. സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യന്‍ വിമന്‍സ് ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് തയാറാക്കിയ ഹന്‍സ മേത്തയെ കുറിച്ചും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പരാമര്‍ശിച്ചു. മേത്ത ഒരു ആക്ടിവിസ്റ്റും നയതന്ത്രജ്ഞയും ഭരണഘടനാ അസംബ്ലിയിലെ അംഗവും അതിലുപരി ഒരു ഫെമിനിസ്റ്റ് കൂടിയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.