രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ കുറ്റങ്ങളോ ചുമത്തിയിട്ടുള്ള വ്യക്തികളുടെയോ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളുടെയോ റിപ്പോർട്ടുകൾ, റഫറൻസുകൾ, വീക്ഷണങ്ങൾ, അജണ്ടകൾ എന്നിവക്ക് വേദികൾ നൽകുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും നോട്ടീസിൽ പറയുന്നു.
advertisement
മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
ഇന്ത്യ-കാനഡ ഭിന്നത രൂക്ഷമായതിന് പിന്നാലെ ഒരു ദേശീയ മാധ്യമം, ഇന്ത്യ 2020 ൽ ഭീകരവാദിയായി പ്രഖ്യാപിച്ച ഗുരുപട്വന്ത് സിങ് പന്നൂനിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉള്‍പ്പെടെ 22 ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ഗുരുപട്വന്ത് സിങ് പന്നൂൻ.