TRENDING:

രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍

Last Updated:

പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊഴിൽ നിയമങ്ങളിൽ നടപ്പിലാക്കി കേന്ദ്രസർക്കാർ. സമഗ്രമായ നാല് പുതിയ ലേബർ കോഡുകൾ അവതരിപ്പിച്ചു. വേതന കോഡ് (2019), തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ കോഡ്(2020), സാമൂഹിക സുരക്ഷാ കോഡ് (2020) വ്യവസായ ബന്ധ കോഡ് (2020) എന്നിവയാണ് പ്രാബല്യത്തിൽ വന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണമാണിത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

29 വിവിധ നിയമങ്ങൾ ഏകീകരിച്ചുകൊണ്ട്, മുമ്പ് ഒഴിവാക്കപ്പെട്ടിരുന്ന ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളെയും കൂടെ ഉൾപ്പെടുത്തിയാണ് പുതിയ ലേബർ കോഡുകൾ തയ്യറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 50 കോടിയോളം വരുന്ന ശക്തമായ തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷയും ന്യായമായ വേതനവും ഉറപ്പാക്കുക എന്നതിനൊപ്പം തൊഴിൽസ്ഥാപനങ്ങളുടെ വിധേയത്വം ലളിതമാക്കുക എന്നതുകൂടി ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്. അതേസമയം, എച്ച്ആർ, പേറോൾ(കമ്പനിയിലെ ജീവനക്കാരുടെ എണ്ണവും അവർക്ക് നൽകുന്ന വേതനവും) നയങ്ങളിൽ ഉണ്ടാകുന്ന ആഘാതം ഉടനടി സംഭവിക്കുകയും ആഴമേറിയതും ആയിരിക്കും.

advertisement

എച്ച്ആർ, പേറോൾ നയങ്ങളിൽ സുപ്രധാന മാറ്റം: സിടിസിയിലെ മാറ്റം 

വേതന കോഡിന് കീഴിലുള്ള 'വേതനം' എന്നതിന്റെ ഏകീകൃത നിർവചനത്തിലാണ് കോഡുകളുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രത്യാഘാതമുള്ളത്. ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ) ,കൺവെയൻസ്, ഓവർടൈം, ബോണസ് എന്നിവ പോലെയുള്ള നഷ്ടപരിഹാര ഘടകങ്ങൾ ജീവനക്കാരന്റെ മൊത്തം പ്രതിഫലത്തിന്റെ (സിടിസി) 50 ശതമാനത്തിൽ കവിയാൻ പാടില്ലയെന്ന് പുതിയ നിർവചനത്തിൽ പറയുന്നു. ഇനി അങ്ങനെ ചെയ്താൽ അധിക തുക വേതനത്തിനുള്ള നിയമപരമായ നിർവചനത്തിലേക്ക് അത് തിരികെ ചേർക്കണം.

advertisement

ഗ്രാ്റ്റുവിറ്റിയുടെയും പിഎഫിന്റെയും കണക്കുകൂട്ടൽ

ഈ മാറ്റം പ്രൊവിഡന്റ് ഫണ്ടും (പിഎഫ്), ഗ്രാറ്റുവിറ്റിയും കണക്കുകൂട്ടുന്നതിനെ നേരിട്ട് ബാധിക്കുന്നു. കാരണം ഈ രണ്ട് ആനുകൂല്യങ്ങളും നേരത്തെ നിർവചിക്കപ്പെട്ട വേതനത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.

പിഎഫിലേക്കുള്ള സംഭാവന: മുമ്പ് ചെറിയ അടിസ്ഥാന ശമ്പളം ഉണ്ടായിരുന്ന ജീവനക്കാർക്ക് നിയമപരമായുള്ള വേതന അടിത്തറ വർധിക്കാൻ സാധ്യതയുണ്ട്. അപ്പോൾ പിഎഫിലേക്കുള്ള തൊഴിലുടമയുടെയും ജീവനക്കാരുടെയും നിർബന്ധിത സംഭാവനയും ഉയരും. ഇതിന് അർത്ഥം ഉയർന്ന പേഔട്ടിലും (നഷ്ടപരിഹാരമായി ലഭിക്കുന്ന ഉയർന്ന തുക) മൊത്തത്തിലുള്ള സിടിസി ഘടനയിലെ മാറ്റവും ദൃശ്യമാകും എന്നതാണ്.

advertisement

ഗ്രാറ്റുവിറ്റിയിലെ യോഗ്യത: സാമൂഹിക സുരക്ഷാ കോഡ് പ്രകാരം സ്ഥിര ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി യോഗ്യത അഞ്ച് വർഷമെന്നത് തുടർച്ചയായ സേവനത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചിട്ടുണ്ട്. കൂടാതെ, ഉയർന്ന വേതന അടിസ്ഥാനം അർത്ഥമാക്കുന്നത്, നിയമാനുസൃതമുള്ള തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിന് പിരിഞ്ഞുപോകലിന് ശേഷമുള്ള അവസാന ഗ്രാറ്റുവിറ്റി പേഔട്ട് വളരെയധികം കൂടുതലായിരിക്കുമെന്നതാണ്.

സ്ഥിരകാല തൊഴിലിന്റെ പങ്ക്

വ്യവസായ ബന്ധ കോഡ് ഔദ്യോഗികമായി ഒരു നിശ്ചിതകാലത്തേക്ക് സ്ഥിരമായുള്ള തൊഴിൽ (Fixed Term Employment) അവതരിപ്പിക്കുന്നു. വേതനം, മറ്റ് ആനുകൂല്യങ്ങൾ, ജോലി സമയം, സാമൂഹിക സുരക്ഷ എന്നിവയുടെ കാര്യത്തിൽ ഈ തൊഴിലാളികൾ സ്ഥിരം ജീവനക്കാരുടേതിന് തുല്യമാകുന്നു.

advertisement

കരാർ മാറ്റങ്ങൾ: പുതിയ കോഡ് പ്രകാരം മൂന്നാം കക്ഷി കരാറുകൾ വഴി ജീവനക്കാരെ എടുക്കുന്നതിന് പകരം നേരിട്ടുള്ള എഫ്ടിഇ കരാറുകളിലൂടെ കരാർ ജോലികൾ ഔപചാരികമായി പ്രോത്സാഹിപ്പിക്കുന്നു.  ഇത് തൊഴിലുടമകൾക്ക് ചെലവ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും കാര്യക്ഷമതയും വർധിപ്പിക്കുന്നു.

കോർ v/s നോൺ കോർ ജോലികൾ:

എഫ്ടിഇ അവതരിപ്പിച്ചതോടെ പുതിയ കോഡുകൾ കൂടുതൽ തൊഴിൽസ്ഥാപനങ്ങൾക്ക് കൂടുതൽ വഴക്കം നൽകുന്നു. എന്നാൽ കോർ ജോലികൾക്കായി കരാർ തൊഴിലാളികളെ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ എളുപ്പമോ ബുദ്ധിമുട്ടോ വരാനിരിക്കുന്ന സംസ്ഥാന നിയമങ്ങളിൽ കൂടുതൽ വ്യക്തമായി നിർവചിക്കപ്പെടും. എന്നാൽ മൊത്തത്തിൽ പരിശോധിക്കുമ്പോൾ ആനുകൂല്യങ്ങൾ തുല്യമായി നിലനിർത്തിയാൽ അത് തൊഴിലുടമയ്ക്ക് നേട്ടമായി മാറും.

ഗിഗ് സമ്പദ്‌വ്യവസ്ഥ: സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും ചെലവ് സംബന്ധിച്ച യാഥാർത്ഥ്യം

സാമൂഹിക സുരക്ഷാ കോഡ് വിപ്ലവകരമായ ഒരു മാറ്റമാണ്. ആദ്യമായാണ് ഗിഗ് തൊഴിലാളികളെയും ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളെയും നിയമപരമായി നിർവിച്ചുകയും അംഗീകരിക്കുകയും ചെയ്യുന്നത്. സ്വിഗ്ഗി, സൊമാറ്റോ, ഓല, ഊബർ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ വാർഷിക വിറ്റുവരവിന്റെ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഒരു സമർപ്പിത സാമൂഹിക  സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കോഡ് നിർദേശിക്കുന്നു.

ചെലവും ലാഭവും

ഈ സംഭാവന ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന ചെലവ് ഉറപ്പായും വർധിപ്പിക്കും. ലാഭത്തിലും സേവനങ്ങളുടെ വിലയിലും ആഘാതം വ്യത്യാസപ്പെടുമെങ്കിലും അധികമായുണ്ടാകുന്ന ബാധ്യത ഉയർന്ന ഡെലിവറി ഫീസുകളിലൂടെയോ സേവന നിരക്കുകളിലൂടയോ ഉപഭോക്താവിലേക്ക് എത്തും.

കോഡുകൾ നടപ്പിലാക്കൽ: ഈ കോഡുകൾ നടപ്പിലാക്കുന്ന പ്രക്രിയ അതിസങ്കീർണവും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു നടപടിക്രമമായിരിക്കും.

പിരിച്ചുവിടൽ, നിയന്ത്രണങ്ങൾ ഒഴിവാക്കൽ

പിരിച്ചുവിടൽ, വ്യാവസായിക തർക്കങ്ങൾ എന്നിവ സംബന്ധിച്ച ചട്ടങ്ങളിൽ വ്യാവസായിക ബന്ധ കോഡ് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പിരിച്ചുവിടലുകൾ അല്ലെങ്കിൽ അടച്ചുപൂട്ടലുകൾ എന്നിവയ്ക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമുള്ള വ്യാവസായിക സ്ഥാപനങ്ങളുടെ ജീവനക്കാരുടെ എണ്ണം 100ൽ നിന്ന് 300 ആയി ഉയർത്തി. ചെറിയ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ പ്രവർത്തിക്കുന്നതിനും ബിസിനസ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു പ്രധാന നിയന്ത്രണമാണിത്. എന്നാൽ തൊഴിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുമെന്ന് കാട്ടി ട്രേഡ് യൂണിയനുകൾ ഇതിനെ ശക്തമായി എതിർക്കുന്നു. പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികൾക്കായി തൊഴിലുടമകൾ അവരുടെ സംഭാവനകൾ ഉപയോഗിച്ച് ധനസഹായം നൽകുന്ന ഒരു പുനർനൈപുണ്യ ഫണ്ട് സൃഷ്ടിക്കാനും കോഡ് നിർബന്ധിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കൽ: നാല് കോഡുകളിലും സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലും കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നിയമലംഘനം സംഭവിച്ചതായി കണ്ടെത്തിയാൽ ജയിൽ ശിക്ഷയ്ക്ക് പകരം പണം പിഴയായി ചുമത്തുന്നത് ഇതിൽ ഉൾപ്പെടുന്നു. ആദ്യത്തെ തവണ നിയമലംഘനം കണ്ടെത്തുമ്പോഴും ചെറിയ ഭരണപരമായ നിയമലംഘനമാണെങ്കിലും ശിക്ഷ കുറയും. ഇൻസ്‌പെക്ടർ കം ഫെസിലിറ്റേറ്റർ സംവിധാനത്തിലേക്കുള്ള ഈ മാറ്റം ഉദ്യോഗസ്ഥ പീഡനം കുറയ്ക്കുന്നതിനും സാങ്കേതികവിദ്യയിലൂടെയും സ്വയം വിലയിരുത്തലിലൂടെയും നടപടിക്രമങ്ങൾ പാലിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനും ബിസിനസുകാർക്ക് കുറഞ്ഞ പ്രതികൂല സാഹചര്യം ഒരുക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്ലാ സംസ്ഥാനങ്ങളും ഈ കോഡുകൾ വിജയകരമായി നടപ്പിലാക്കുകയും ഇന്ത്യ ഇങ്ക്(India Inc), ടീംലീസ് ക്വീസ് പോലെയുള്ള നിയമ, എച്ച്ആർ കൺസട്ടിംഗ് സ്ഥാപനങ്ങൾ, ട്രേഡ് യൂണിയനുകൾ എന്നിവ ഈ മാറ്റങ്ങൾ അംഗീകരിക്കുകയും ചെയ്താൽ ഇന്ത്യയുടെ തൊഴിൽ വിപണിയുടെ യഥാർത്ഥ പാത നിർണയിക്കപ്പെടും.

മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍
Open in App
Home
Video
Impact Shorts
Web Stories