ഇസ്രായേൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ചില ചാനലുകൾ അനാവശ്യമായ പരിഭ്രാന്തി പരത്തുന്ന രീതിയിലും ഊഹാപോഹങ്ങൾ കലർത്തിയുമാണ് വാർത്തകൾ നൽകുന്നതെന്ന് ബാർക്കിന് നൽകിയ കത്തിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കം പൊതുജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രത്യേകിച്ച് യുദ്ധബാധിത പ്രദേശങ്ങളിൽ സുഹൃത്തുക്കളോ ബന്ധുക്കളോ താമസിക്കുന്നവരെ ഇത് ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം നിരീക്ഷിച്ചു.
കൂടുതൽ ടിആർപി (TRP) നേടുന്നതിനായി വാർത്തകളെ അമിതമായി നാടകീയവൽക്കരിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ചാനലുകൾ തമ്മിലുള്ള മത്സരബുദ്ധിയോടെയുള്ള ഇത്തരം വാർത്താ അവതരണം ഇന്ത്യൻ പൗരന്മാർക്കിടയിൽ ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ, പൊതുതാൽപ്പര്യം പരിഗണിച്ച് വാർത്താ ചാനലുകളുടെ റേറ്റിംഗ് റിപ്പോർട്ട് ചെയ്യുന്നത് നാലാഴ്ചത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ അടിയന്തരമായി നിർത്തിവെക്കാൻ ബാർക്കിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
കേബിൾ ടിവി നെറ്റ്‌വർക്ക് നിയമപ്രകാരമുള്ള പരസ്യ-പ്രോഗ്രാമിംഗ് ചട്ടങ്ങൾ പാലിക്കണമെന്ന് നേരത്തെയും വിവിധ ഘട്ടങ്ങളിൽ സ്വകാര്യ വാർത്താ ചാനലുകൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
