TRENDING:

2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു;സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 10-ശതമാനം ക്വോട്ട  വർധിപ്പിച്ചു; 65-വയസിനു മുകളിൽ നറുക്കെടുപ്പില്ല; സഹായി നിർബന്ധം 

Last Updated:

2025-ലെ ഹജ്ജിന് 65-വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : സുപ്രധാന പരിഷ്‌കാരങ്ങളുള്‍പ്പെടുത്തി 2025-ലെ രാജ്യത്തെ ഹജ്ജ് നയം പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വോട്ടയുടെ 70 -ശതമാനം ഹജ്ജ് കമ്മിറ്റിയ്ക്കും ബാക്കി 30- ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായാണ് വീതം വെയ്ക്കുക. 2024-ല്‍ ഹജ്ജ് ക്വോട്ടയുടെ 80- ശതമാനമായിരുന്നു ഹജ്ജ് കമ്മിറ്റിയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ക്വോട്ടയുടെ 20- ശതമാനമായിരുന്നു ലഭിച്ചത്.
advertisement

2024 -വരെ 70- വയസ്സിന് മുകളിലുള്ളവര്‍, മെഹറം (ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ ബന്ധുവോ നൽകുന്ന ആൺ തുണ ) ഇല്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകള്‍, പൊതുവിഭാഗം എന്നിവരായിരുന്നു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടിരുന്നത്. എന്നാല്‍ 2025-ലെ ഹജ്ജിന് 65- വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കും. 65- വയസ്സോ അതിനുമുകളിലോ പ്രായമുള്ള ഹജ്ജ് തീര്‍ത്ഥാടകരോടൊപ്പം ഒരു സഹായി കൂടി വേണമെന്നതും ഇത്തവണ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

65- വയസോ അതിനുമുകളിലോ പ്രായമുള്ളവരുടെ അപേക്ഷ റിസര്‍വ്ഡ് വിഭാഗത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും ഹജ്ജ് നയം വ്യക്തമാക്കി.

advertisement

മെഹറം ഇല്ലാതെ യാത്ര ചെയ്യുന്ന 65 -വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളോടൊപ്പം 45-നും 60-നും ഇടയില്‍ പ്രായമുള്ള സഹായി ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, മകന്‍, മകള്‍, മരുമകന്‍, മരുമകള്‍, പേരക്കുട്ടി, അനന്തരവന്‍, അനന്തരവള്‍, എന്നിവര്‍ക്ക് ഇവരോടൊപ്പം സഹായി ആയി സഞ്ചരിക്കാം.

സഹായിയുടെ പ്രായം 60 -വയസ്സിന് താഴേയായിരിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഹജ്ജ് നയത്തില്‍ പറയുന്നു.

'' റിസര്‍വ്ഡ് വിഭാഗത്തില്‍ വരുന്ന 65 -വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ ഒന്നിച്ച് യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ രക്ത ബന്ധത്തില്‍പ്പെട്ട രണ്ട് പേരെ സഹായി ആയി കൂടെ കൂട്ടാവുന്നതാണ്,'' ഹജ്ജ് നയത്തില്‍ പറയുന്നു.

advertisement

മെഹറമായി എത്തുന്നവര്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നും നയത്തില്‍ വ്യക്തമാക്കി. 65- വയസ്സിന് മേലേ പ്രായമുള്ളവര്‍ക്ക് സഹായി ആയി എത്തുന്നവരും ഈ വിഭാഗത്തിലുള്ളവരായിരിക്കണം.

എന്നാല്‍ 65- വയസ്സിന് മുകളിൽ പ്രായമുള്ള മെഹറമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് സഹായിയായി എത്തുന്നവര്‍ സത്രീകളായിരിക്കണമെന്നും 45-നും 60-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നും നയത്തില്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2024-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആരംഭിച്ച 'ഹജ്ജ് സുവിധ ആപ്പ്' എല്ലാ തീര്‍ത്ഥാടകരും ഉപയോഗിച്ച് ശീലിക്കണമെന്നും ഹജ്ജ് നയത്തില്‍ കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യാ വെബ്സൈറ്റ് വഴി പൂരിപ്പിച്ച് അയക്കണമെന്നും അറിയിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു;സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 10-ശതമാനം ക്വോട്ട  വർധിപ്പിച്ചു; 65-വയസിനു മുകളിൽ നറുക്കെടുപ്പില്ല; സഹായി നിർബന്ധം 
Open in App
Home
Video
Impact Shorts
Web Stories