എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിന്റെ ഭാഗമായാണ് ബില്‍ കൊണ്ടു വരുന്നതെന്നായിരുന്നു ചന്ദ് ഗലോട്ട് പറഞ്ഞത്. പത്ത് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് 2014ല്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ആദ്യം വാക്ക് പാലിക്കൂവെന്നായിരുന്നു ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണ് സംവരണ ബില്ലെന്ന് കെ വി തോമസ് എംപി ലോക്‌സഭയില്‍ പറഞ്ഞു. ബില്‍ മനസ്സിലാക്കാന്‍ പോലും സമയം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
2014ല്‍ കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉറപ്പ് നല്‍കിയത് മറക്കരുതെന്നായിരുന്നു ഇതിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി. സാമ്പത്തിക സംവരണം പിന്നാക്കവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷായും പറഞ്ഞു. യുവാക്കള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതാണ് നീക്കം. തീരുമാനം ചരിത്രപരമാണെന്നും അമിത് ഷാ പറഞ്ഞു.
ബില്ലിനോട് എതിര്‍പ്പില്ലെന്നാണ് സിപിഎം ചര്‍ച്ചയില്‍ പറഞ്ഞത്. തത്വത്തില്‍ എതിര്‍പ്പില്ലെന്നും ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ചര്‍ച്ചയില്‍ വ്യക്തമാക്കി. അതേസമയം ബില്‍ പിന്‍വലിക്കണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.
Also Read: 'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും
അതേസമയം എന്‍സിപിയും ആര്‍സിപിയും ബില്ലിനെ സ്വാഗതം ചെയ്തു. ബില്ലിനെ പിന്തുണക്കുന്നെന്നും അതേസമയം ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെ്ന്നുമായിരുന്നു ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. ജുഡീഷ്യറിയിലും സംവരണം വേണമെന്ന് ആംആദ്മിയും പറഞ്ഞു.
