നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും

  'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന കാര്യമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം. ജോലിയ്ക്കും ഉന്നത വിദ്യാഭ്യസ രംഗത്തുമാണ് ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ലഭിക്കുക. സാമ്പത്തിക സവരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നെങ്കിലം നമ്മളില്‍ പലര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല.

   പത്ത് ശതമാനം സാമ്പത്തികസംവരണം എന്നതില്‍ നമുക്കറിയുന്നതും അറിയാത്തതുമായ വിവിധ കാര്യങ്ങള്‍ ഇപ്പോഴും ഈ വിഷയത്തില്‍ ബാക്കിയാണ്. ഇതില്‍ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്നതാണ്.

   Also Read: അയോധ്യ തര്‍ക്കഭൂമി കേസ് ഭരണഘടനാ ബെഞ്ചിലേക്ക്

   ഈ റിസര്‍വേഷന്‍ നിലവിലുള്ള 50 ശതമാനം സംവരണത്തിന് മുകളിലാണെന്നും ഇത് നടപ്പിലാക്കുന്നതിനായി ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്യുമെന്നും വ്യക്തമാണ്. എട്ട് ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനം ഉള്ളവരും അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ളവര്‍ക്കുമാണ് ഈ സംവരണത്തിന് അര്‍ഹതയുള്ളത്. വ്യക്തി താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണ്ണം 1000 സ്‌ക്വയര്‍ഫീറ്റില്‍ കുറവായിരിക്കണം എന്നും മതം ഇതില്‍ ഒരു മാനദണ്ഡമല്ലെന്നും വ്യക്തമായിട്ടുണ്ട്.

   എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് തന്നെ എതിരായ കാര്യം ഭേദഗതിയിലൂടെ എങ്ങിനെ നടപ്പാക്കുമെന്ന ചോദ്യമാണ് ഇപ്പോഴും ബാക്കിയാകുന്നത്. സാമ്പത്തിക സംവരണത്തിനായി ഭരണഘടന ഭേദഗതി നടത്തിയാലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് എന്നത് വെല്ലുവിളിയായിത്തന്നെ നിലനില്‍ക്കാനാണ് സാധ്യത.

   Dont Miss: സാമ്പത്തിക സംവരണം: വ്യത്യസ്ത നിലപാടുമായി യെച്ചൂരി

   ഇപ്പോള്‍ സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണവും, പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 16% സംവരണവും നല്‍കുന്നുണ്ട്. നിലവില്‍ സംവരണം 49 ശതമാനമാണ്. ഇനി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 % സംവരണം കൂടി നല്‍കുമ്പോള്‍ ആകെ സംവരണം 59% ആകും. പക്ഷേ സാമ്പത്തിക സംവരണം സംവരണ നടപടികളുടെ അളവുകോലായെടുക്കുന്നതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

   ഭരണഘടനപ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ എസ്ടി), മറ്റു പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) തുടങ്ങിയവരെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ച് ഭരണഘടനയില്‍ എവിടെയും പ്രതിപാദിക്കുന്നില്ല. പുതിയ ബില്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തും.

   Also Read- സാമ്പത്തിക സംവരണം: സിപിഎം നിലപാടിനെതിരെ ഐ.എൻ.എൽ

   ജാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ 49% സംവരണം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഈ 49 ശതമാനത്തില്‍ തൊടന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, പുതിയ 10% ക്വാട്ട ബാക്കിയുള്ള 51 ശതമാനത്തിലാണ് പെടുക. പിന്നീട് സാധാരണ വിഭാഗത്തില്‍ തുറന്ന മത്സരത്തില്‍ ഏര്‍പ്പെടുക ബാക്കിവരുന്ന 41 ശതമാനമാണ്. ഇത് നടപ്പിലാകുമോ എന്ന ചോദ്യവും ബാക്കിയാവുന്നുണ്ട്.

   നേരത്തെ സാമ്പത്തിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കാന്‍ പി.വി നരസിംഹ റാവു സര്‍ക്കാരിന്റെ ശ്രമം സുപ്രീം കോടതി തള്ളിയിരുന്നു. ആര്‍ട്ടിക്കിള്‍ 16 (1) അല്ലെങ്കില്‍ 16 (4) പ്രകാരം ഇത്തരം റിസര്‍വേഷന്‍ സാധ്യമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. വരുമാനം അല്ലെങ്കില്‍ വസ്തുവകകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൗരനെ നിയമിക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് തുല്യ അവസരം ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്. ഇതിനെതിരയുള്ള ഭേദഗതികള്‍ മുന്നോട്ടുവയ്ക്കുമോയെന്ന ചോദ്യവും ബാക്കിയാണ്.

   First published: