സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍: എതിര്‍പ്പില്ലെന്ന് സിപിഎം, പിന്‍വലിക്കണമെന്ന് ലീഗ്; പാര്‍ട്ടികളുടെ പ്രതികരണം

Last Updated:
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ചര്‍ച്ച തുടരുകയാണ്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.
സാമൂഹ്യ ക്ഷേമ മന്ത്രി ഥാവര്‍ ചന്ദ് ഗലോട്ടാണ് ലോക്‌സഭയില്‍ സാമ്പത്തിക സംവരണ ബില്‍ അവതരിപ്പിച്ചത്. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിന്റെ ഭാഗമായാണ് ബില്‍ കൊണ്ടു വരുന്നതെന്ന് മന്ത്രി പറഞ്ഞു. പത്ത് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് 2014ല്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ആദ്യം വാക്ക് പാലിക്കൂവെന്ന് കോണ്‍ഗ്രസ് ചര്‍ച്ചയില്‍ പ്രതികരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണ് സംവരണ ബില്ലെന്ന് കെ വി തോമസ് എംപി ലോക്‌സഭയില്‍ പറഞ്ഞു. ബില്‍ മനസ്സിലാക്കാന്‍ പോലും സമയം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
Also Read:  'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും
2014ല്‍ കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉറപ്പ് നല്‍കിയത് മറക്കരുതെന്നായിരുന്നു ഇതിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി. സാമ്പത്തിക സംവരണം പിന്നാക്കവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷായും പറഞ്ഞു. യുവാക്കള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതാണ് നീക്കം. തീരുമാനം ചരിത്രപരമാണെന്നും അമിത് ഷാ പറഞ്ഞു.
ബില്ലിനോട് എതിര്‍പ്പില്ലെന്നാണ് സിപിഎം ചര്‍ച്ചയില്‍ പറഞ്ഞത്. തത്വത്തില്‍ എതിര്‍പ്പില്ലെന്നും ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ചര്‍ച്ചയില്‍ വ്യക്തമാക്കി. അതേസമയം ബില്‍ പിന്‍വലിക്കണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.
advertisement
അതേസമയം എന്‍സിപിയും ആര്‍സിപിയും ബില്ലിനെ സ്വാഗതം ചെയ്തു. ബില്ലിനെ പിന്തുണക്കുന്നെന്നും അതേസമയം ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെ്ന്നുമായിരുന്നു ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. ജുഡീഷ്യറിയിലും സംവരണം വേണമെന്ന് ആംആദ്മിയും പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍: എതിര്‍പ്പില്ലെന്ന് സിപിഎം, പിന്‍വലിക്കണമെന്ന് ലീഗ്; പാര്‍ട്ടികളുടെ പ്രതികരണം
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement