TRENDING:

സൂര്യൻ അഞ്ചു മണിക്കൂ‍‍ർ തൊട്ടാൽ 30 കിലോമീറ്റ‍ർ പോകാം; പന്ത്രണ്ടുകാരന്റെ സോളാ‍ർ മോട്ടോർ സൈക്കിൾ

Last Updated:

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വർദ്ധിപ്പിക്കുന്നതിന് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിൾ രൂപകൽപ്പന ചെയ്ത് മാതൃകയായിരിക്കുകയാണ് വീരഹരികൃഷ്ണൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വർദ്ധിപ്പിക്കുന്നതിന് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിൾ രൂപകൽപ്പന ചെയ്ത് മാതൃകയായിരിക്കുകയാണ് തമിഴ്നാട്ടിലെ ശിവഗംഗൈ ജില്ല സ്വദേശിയായ 12കാരൻ. തമിഴ്നാട്ടിലെ ഒരു സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ വീരഹരികൃഷ്ണന് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങൾ നടത്താൻ ഏറെ ഇഷ്ടമാണ്.
advertisement

കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം, സ്കൂളുകൾ അടച്ചുപൂട്ടുകയും ക്ലാസുകൾ ഓൺലൈനായി മാറുകയും ചെയ്തതോടെ തന്റെ ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് ഹരികൃഷ്ണൻ ഈ കണ്ടുപിടിത്തം നടത്തിയത്. തന്റെ സാധാരണ സൈക്കിളാണ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളാക്കി ഹരികൃഷ്ണൻ മാറ്റിയത്.

“കൈവശമുള്ള വസ്തുക്കളിൽ നിന്ന് പുതിയ എന്തെങ്കിലും കണ്ടുപിടിക്കുക എന്ന ആശയത്തോടെയാണ് ഞാൻ എന്റെ സൈക്കിൾ സോളാർ സൈക്കിളാക്കി മാറ്റിയത്. ആർക്കും ഏത് തരത്തിലുള്ള സൈക്കിളും ഈ രീതിയിലേയ്ക്ക് മാറ്റാം. ഈ സൈക്കിളിന് ഏകദേശം 10,000 രൂപ വിലയുണ്ട്. നല്ല സൂര്യപ്രകാശമുണ്ടെങ്കിൽ 5 മണിക്കൂർ ചാർജ് ചെയ്താൽ സൈക്കിളിൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കാനും 150 കിലോഗ്രാം വരെ ഭാരം വഹിക്കാനും കഴിയും. ചാർജ് തീർന്നാൽ സാധാരണ സൈക്കിളായും ഉപയോഗിക്കാം“ ഹരികൃഷ്ണൻ ന്യൂസ് 18യോട് പറഞ്ഞു.

advertisement

“തുടക്കത്തിൽ ബാറ്ററി ഉപയോഗിച്ചാണ് സൈക്കിളിന്റെ മോട്ടോർ പ്രവർത്തിപ്പിച്ചത്. പിന്നീട് സോളാർ സൈക്കിൾ നിർമ്മിക്കുകയായിരുന്നുവെന്ന് “ വീരഹരികൃഷ്ണന്റെ പിതാവ് വീരബതിരൻ പറഞ്ഞു.

ചില ഓട്ടോമൊബൈൽ കമ്പനികൾ ഈ മാതൃക വികസിപ്പിക്കാൻ ഹരികൃഷ്ണനെ സമീപിക്കുന്നുണ്ട്. സൈക്കിളിനെ കൂടുതൽ വികസിപ്പിക്കാനാണ് ഹരികൃഷ്ണൻ ശ്രമിക്കുന്നത്. ഭാവിയിൽ ഇത് ഒരു ബിസിനസ്സാക്കി മാറ്റാനുള്ള ചില പദ്ധതികളും തയ്യാറാക്കുന്നുണ്ടെന്ന് ഹരികൃഷ്ണന്റെ പിതാവ് കൂട്ടിച്ചേർത്തു.

“മകൻ അവന്റെ അവധിക്കാലം ശരിയായി ഉപയോഗിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ നാട്ടിൽ എനിക്ക് ഒരു റൈസ് മിൽ ഉണ്ട്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന ചില മോട്ടോറുകൾ ജോലി ആവശ്യങ്ങൾക്കായി റൈസ് മില്ലിൽ ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം ഹരികൃഷ്ണൻ ബാറ്ററി സൈക്കിൾ ചാർജ് ചെയ്തപ്പോൾ വൈദ്യുതി ബില്ല് കൂടുമെന്ന് പറഞ്ഞ് ഞാൻ വഴക്കു പറഞ്ഞിരുന്നു. തുടർന്നാണ് മകന്റെ മനസ്സിൽ സോളാർ സൈക്കിൾ എന്ന ആശയം ഉദിച്ചതെന്നും“ പിതാവ് വീരബതിരൻ പറഞ്ഞു.

advertisement

“അവന് വളരെയധികം ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്താനാണ് അവൻ ശ്രമിക്കുന്നതെന്നും" പിതാവ് കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോളാർ പാനൽ, ബാറ്ററി തുടങ്ങി ചില ഘടകങ്ങൾ സൈക്കിളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഓൺലൈനായും, കടകളിൽ നേരിട്ട് എത്തിയുമാണ് സൈക്കിൾ നി‍ർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കണ്ടെത്തിയത്. പരിസ്ഥിതി സൗഹാർദപരമായ ഇത്തരം ആശയങ്ങൾ പുതിയ കാലത്തെ ആവശ്യം തന്നെയാണ്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സൂര്യൻ അഞ്ചു മണിക്കൂ‍‍ർ തൊട്ടാൽ 30 കിലോമീറ്റ‍ർ പോകാം; പന്ത്രണ്ടുകാരന്റെ സോളാ‍ർ മോട്ടോർ സൈക്കിൾ
Open in App
Home
Video
Impact Shorts
Web Stories