TRENDING:

ദുബായിൽ നിന്ന് 150 അതിഥികളുമായി കല്യാണത്തിന് വന്ന വരന് 'ഇന്‍സ്റ്റഗ്രാം' വധു കൊടുത്ത എട്ടിന്റെ പണി

Last Updated:

കുറച്ച് ആളുകളെ ക്ഷണിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ വധുവാണ് കുറഞ്ഞത് 150 പേരെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടത്. അതുകൊണ്ട് അത്രയും ആളുകളെ കൊണ്ടുപോകേണ്ടിയും വന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്ന് വര്‍ഷത്തോളം നീണ്ട ഇന്‍സ്റ്റാഗ്രാം പ്രണയത്തിനൊടുവിലാണ് ദീപക്കും മൻപ്രീത് കൗറും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഫോണിലൂടെ ഇരുവീട്ടുകാരുമായും പരസ്പരം സംസാരിച്ച് വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് 24കാരനായ ദീപക് ദുബായില്‍ നിന്നും വിവാഹത്തിനായി പഞ്ചാബില്‍ എത്തിയത്. ഫിറോസ്‌പൂരില്‍ അഭിഭാഷകയായ മൻപ്രീത് കൗറിനെ വിവാഹം കഴിക്കാനായാണ് സ്വന്തം ഗ്രാമമായ മാണ്ഡിയാലിയില്‍ ദീപക് എത്തിയത്.
News18
News18
advertisement

എല്ലാ ഒരുക്കങ്ങളും മോഗയില്‍ ചെയ്തതായി മൻപ്രീത് അറിയിച്ചിരുന്നു. വിവാഹാവശ്യത്തിന് 50,000 രൂപ മന്‍പ്രീതിന് ദീപക് നല്‍കുകയും ചെയ്തിരുന്നു. ഡിസംബർ 6നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ചുവന്ന തലപ്പാവ് ധരിച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച കാറിലായിരുന്നു വരന്റെ യാത്ര. തിരിച്ച് വധുവിനെ ഒപ്പം കൂട്ടാനും ദീപക് വിശാലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

ഉച്ചയോടെ വിവാഹ സംഘം മോഗയിലെത്തി. അവിടെ വിവാഹവേദിയായ റോസ് ഗാർഡൻ പാലസ് തിരഞ്ഞപ്പോള്‍ തന്നെ ദീപക്കിന് എന്തോ പന്തികേട് തോന്നി. അങ്ങനെ ഒരു ഓഡിറ്റോറിയം നിലവിലില്ല. ഫോണിൽ വിളിച്ചപ്പോൾ അവിടെ കാത്തുനിന്നാല്‍ മതി ബന്ധുക്കള്‍ ഉടൻ എത്തുമെന്ന് മന്‍പ്രീത് ഉറപ്പും നൽകി. അഞ്ചുമണി വരെ സംഘം കാത്തിരുന്നിട്ടും ആരും വന്നില്ല. പിന്നാലെ മന്‍പ്രീതിന്റെ നമ്പറും സ്വിച്ച് ഓഫായി. അപ്പോഴാണ്‌ ചതിപറ്റിയകാര്യം വരനും കുടുംബവും തിരിച്ചറിയുന്നത്.

advertisement

വധുവിന്റെ ഫോട്ടോ പോലും വ്യാജമായിരിക്കാമെന്ന് ദീപക്കിന് അപ്പോഴാണ് മനസിലായത്. 'വീട്ടിലെ ഒരുക്കങ്ങള്‍ക്ക് ഞങ്ങള്‍ ഒരുപാട് പണം മുടക്കി. കുറച്ച് ആളുകളെ ക്ഷണിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ വധുവാണ് കുറഞ്ഞത് 150 പേരെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടത്. അതുകൊണ്ട് അത്രയും ആളുകളെ കൊണ്ടുപോകേണ്ടിയും വന്നു. ” – വരന്‍റെ പിതാവ് പ്രേം ചന്ദ് പറഞ്ഞു. മോഗ സിറ്റി സൗത്ത് പോലീസ് സ്റ്റേഷനില്‍ ദീപക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായാണ് പോലീസ് പറഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Dubai-returned groom, Deepak Kumar, and his entourage of 150 ‘baraatis‘ were left in shock when they arrived for his wedding in Punjab’s Moga, only to discover that his bride was “missing" and the wedding venue did not exist.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ദുബായിൽ നിന്ന് 150 അതിഥികളുമായി കല്യാണത്തിന് വന്ന വരന് 'ഇന്‍സ്റ്റഗ്രാം' വധു കൊടുത്ത എട്ടിന്റെ പണി
Open in App
Home
Video
Impact Shorts
Web Stories