TRENDING:

Ilayaraaja| പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നോട്ടീസ്

Last Updated:

മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോൺ 78കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: സംഗീതം നൽകിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് (Ilayaraja) ജിഎസ്ടി ഡയറക്ടറേറ്റിന്റെ (GST directorate) നോട്ടിസ്. 2013 –2015 കാലയളവില്‍ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.
advertisement

മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോൺ 78കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.

അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമായിരുന്നു. മോദിയെ പുകഴ്ത്തിയത് നടപടികളില്‍നിന്നു രക്ഷപ്പെടാനാണെന്നും അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

English Summary: Chennai GST Directorate has issued show Case Notice to Maestro Ilayarajaa asking to pay Rs 1.8cr as service tax excluding interest and penalty. This action came after the 78-year-old Ilayaraaja did not respond to 3 summons from the GST Directorate. Following the summons from the GST directorate many drew allegations on the music composer that he only praised PM Modi to save himself from the tax issue.

advertisement

143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ

രാജ്യത്ത് നിത്യോപയോ​ഗ സാധനങ്ങളുടെ വിലവർധനവ് തുടരുന്നതിനിടെ 143 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

ഹാൻഡ്ബാഗുകൾ, പെർഫ്യൂമുകൾ/ഡിയോഡറന്റുകൾ, ചോക്ലേറ്റുകൾ, ച്യൂയിംങ്ങ് ഗം, തുകൽ വസ്ത്രങ്ങൾ, വാൽനട്ട്, കസ്റ്റാർഡ് പൗഡർ, വാച്ചുകൾ, പപ്പടം, സ്യൂട്ട്കേസുകൾ, ശർക്കര, പവർ ബാങ്കുകൾ, കളർ ടിവി സെറ്റുകൾ (32 ഇഞ്ചിൽ താഴെ), സെറാമിക് സിങ്കുകൾ, വാഷ് ബേസിനുകൾ, കണ്ണട, കണ്ണടയ്ക്കുള്ള ഫ്രെയിമുകൾ, നോൺ ആൽക്കഹോളിക് പാനീയങ്ങൾ തുടങ്ങിയവയാണ് ജിഎസ്ടി നിരക്ക് ഉയരുന്ന വസ്തുക്കളിൽ ചിലത്. ഇതിൽ 92 ശതമാനം ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽ നിന്ന് 28 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

advertisement

ശർക്കരയ്ക്കും പപ്പടത്തിനും 5 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയേക്കും. വാൽനട്ടിന്റെ ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായും കസ്റ്റാർഡ് പൗഡറിന് 5 ശതമാനത്തിൽ നിന്ന് 18 ശതമാനമായും മരംകൊണ്ടുള്ള മേശ, അടുക്കള സാധനങ്ങൾ എന്നിവയ്‌ക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായും ഉയർത്തിയേക്കും.

കൂടുതലായി ഉപയോ​ഗിക്കുന്ന നിത്യോപയോ​ഗ സാധനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിലേക്കും ബാക്കിയുള്ളവ എട്ട് ശതമാനത്തിലേക്കും മാറ്റാനുള്ള നിർദേശം അടുത്ത മാസം ചേരുന്ന യോ​ഗത്തിൽ ജിഎസ്ടി കൗൺസിൽ പരി​ഗണിച്ചേക്കും. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ഇപ്പോൾ നിലവിലുള്ളത്. 18 ശതമാനം സ്ലാബിന്റെ പരിധിയിൽ വരുന്ന 480 ഇനങ്ങളുണ്ട്. രാജ്യത്തെ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനവും ഈ ഉത്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5 ശതമാനം സ്ലാബ് ഏഴോ എട്ടോ അല്ലെങ്കിൽ ഒൻപത് ശതമാനമായോ ഉയർത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മാസം നടക്കുന്ന യോഗത്തിൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ ഇതേക്കുറിച്ച് അന്തിമ തീരുമാനം എടുക്കും. പല സാധനങ്ങളുടെയും നികുതി നിരക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള മാസങ്ങളിൽ കുറച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Ilayaraaja| പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നോട്ടീസ്
Open in App
Home
Video
Impact Shorts
Web Stories