TRENDING:

കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി

Last Updated:

ദമ്പതികളുടെ ഹർജിയിലെ മാനുഷിക വശം അംഗീകരിച്ച കോടതി പരോൾ അനുവദിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കൊലപാതകക്കേസിജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി(ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF)) പരോഅനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. ജയേന്ദ്ര ദാമോർ ഭാര്യ സേജബാരിയ എന്നിവർക്കാണ് പരോഅനുവദിച്ചത്. 2010-ൽ സേജലിന്റെ മുകാമുകപിനാകിപട്ടേലിനെ കൊലപ്പെടുത്തിയ കേസി15 വർഷത്തിലേറെയായി ജയിലികഴിയുകയാണ് ഇരുവരും. ഇപ്പോൾ 38 നും 40 നും ഇടയിപ്രായമുള്ള ദമ്പതികപ്രായവുമായി ബന്ധപ്പെട്ട പ്രത്യുൽപാദന പ്രശ്‌നങ്ങളും ഒരു കുട്ടിയുണ്ടാകാനുള്ള ആഗ്രഹവും ചൂണ്ടിക്കാട്ടി ഐവിഎഫ് ചികിത്സയ്ക്ക് അനുമതിതേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

advertisement

2023-ൽ, ദാഹോദിലെ ഒരു സ്പെഷ്യലിസ്റ്റിന്റെ കീഴിവന്ധ്യതാ ചികിത്സ ആരംഭിക്കുന്നതിനായി ഹൈക്കോടതി സേജലിന് പരോൾ അനുവദിച്ചിരുന്നു. അവരുടെ മെഡിക്കവിലയിരുത്തലിനെത്തുടർന്ന്, നടന്നുകൊണ്ടിരിക്കുന്ന IVF പ്രക്രിയയിൽ പങ്കെടുക്കാൻ ജയേന്ദ്രയും സമാനമായ അനുമതി തേടി. ദമ്പതികളുടെ ഹർജിയിലെ മാനുഷിക വശം അംഗീകരിച്ച കോടതി, നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി ഒക്ടോബർ 16-ന് ഭർത്താവിന് താൽക്കാലികമായി പരോൾ അനുവദിക്കുകയായിരുന്നു.

advertisement

നിശ്ചിത സമയത്തിനുള്ളിൽ വൈദ്യപരിശോധന പൂർത്തിയാക്കാകഴിയാത്തതിനാൽ, രണ്ട് പേരും ഒക്ടോബർ 28 ന് വീണ്ടും കോടതിയിൽ ഹാജരായി. ഹർജി കേട്ട ജസ്റ്റിസ് എച്ച്.ഡി. സുതാനവംബർ 2 വരെ പരോൾ നീട്ടുകയും അതിനുശേഷം ഉടൻ തന്നെ ജയിലിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.

advertisement

2010-ൽ സേജലിന്റെ മുൻ പങ്കാളിയായ പിനാകിൻ പട്ടേൽ വേർപിരിഞ്ഞതിന് ശേഷം അവരെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിപ്രകോപിതനും അപമാനിതനുമായ ജയേന്ദ്രയും സേജലും അയാളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഗോധ്രയ്ക്കടുത്തുള്ള പാവബാദിലെ ഒരു ഗസ്റ്റ്ഹൗസിൽ പട്ടേലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് വർഷത്തിന് ശേഷം, 2013-ൽ, സെഷൻസ് കോടതി ദമ്പതികളെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories