TRENDING:

RSS പരിപാടികൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിലക്കി കർണാടക ഹൈക്കോടതി

Last Updated:

കേസിൽ കൂടുതൽ വാദം കേൾക്കുന്നതുവരെ ഇടക്കാല സ്റ്റേയുടെ പിൻബലം സംഘടനയ്ക്ക് താൽക്കാലിക ആശ്വാസം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടക സർക്കാരിന് തിരിച്ചടിയായി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ് - RSS) പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.
കർണാടക ഹൈക്കോടതിയുടെ ഫയൽ ചിത്രം
കർണാടക ഹൈക്കോടതിയുടെ ഫയൽ ചിത്രം
advertisement

ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും ഹുബ്ബള്ളി പോലീസ് കമ്മീഷണർക്കും നോട്ടീസയച്ചു.

മുൻകൂർ അനുമതിയില്ലാതെ പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച 2025 ഒക്ടോബർ 18 ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ആർ‌എസ്‌എസ് ചോദ്യം ചെയ്തിരുന്നു. പോലീസ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ, തടാകങ്ങൾ എന്നിവ അത്തരം ഒത്തുചേരലുകൾക്കായി ഉപയോഗിക്കുന്നതിനും ഉത്തരവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

advertisement

ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(A), 19(1)(B) എന്നിവ പ്രകാരം ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ ഒത്തുചേരലും സംരക്ഷിക്കുന്ന അവകാശങ്ങൾ സർക്കാരിന് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, ഒരു സർക്കാർ ഉത്തരവിന് ഭരണഘടനാ അവകാശങ്ങളെ മറികടക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

കേസിൽ കൂടുതൽ വാദം കേൾക്കുന്നതുവരെ ഇടക്കാല സ്റ്റേയുടെ പിൻബലം സംഘടനയ്ക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.

ഉത്തരവിന് തൊട്ടുപിന്നാലെ, ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ, ആർഎസ്എസ് പ്രവർത്തനങ്ങൾക്കെതിരായ മുഴുവൻ നീക്കവും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയുടെ കൈകളിലാണെന്ന് ആരോപിച്ചു. "ആർഎസ്എസ് സമാധാനപരമായി അവരുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സമാധാനപരമായ രീതിയിൽ മാർച്ചുകളും ഘോഷയാത്രകളും നടത്തുന്നു," എംപി പറഞ്ഞു.

advertisement

പൊതുയോഗങ്ങളും പരിപാടികളും നിയന്ത്രിക്കുന്നതിനായി ഒക്ടോബർ 16 ന് കർണാടക മന്ത്രിസഭ പുതിയ നിയമങ്ങൾ അംഗീകരിച്ചു. പൊതു സ്ഥലങ്ങളിലും സർക്കാർ പരിസരങ്ങളിലും നടക്കുന്ന മാർച്ചുകളും പരിപാടികളും ഉൾപ്പെടെയുള്ള ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമമായാണ് ഇത് വ്യാപകമായി കാണപ്പെടുന്നത്.

ആർ‌എസ്‌എസും അനുബന്ധ സംഘടനകളും സർക്കാർ വസ്തുവകകളിൽ പ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ടെക്‌നോളജി, ബയോടെക്‌നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് അവർ ആരോപിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന് മറുപടിയായി, സ്കൂൾ പരിസരങ്ങളും കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമായി ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് 2013-ൽ ബിജെപി ഭരണകൂടം പുറപ്പെടുവിച്ച സർക്കുലർ ഉദ്ധരിച്ച് കർണാടക സർക്കാർ, മുൻ ഭരണകൂടത്തിലും സമാനമായ നിയന്ത്രണ നടപടികൾ നിലവിലുണ്ടായിരുന്നുവെന്ന് വാദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
RSS പരിപാടികൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിലക്കി കർണാടക ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories