TRENDING:

Electric Vehicles | ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് നിർഭാ​ഗ്യകരം; കർശന നടപടിയുണ്ടാകും: നിതിന്‍ ഗഡ്കരി

Last Updated:

ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും പരിഹാരം നിർദേശിക്കാനും ഒരു കമ്മിറ്റിയെ നിയോ​ഗിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് (Electric Vehicle) തീപിടിക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര​ഗതാ​ഗത മന്ത്രാലയം. ഇത്തരം സംഭവങ്ങൾ നിർഭാ​ഗ്യകരമാണെന്ന് കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി (Nitin Gadkari) പറഞ്ഞു. ഇക്കാര്യത്തിൽ കമ്പനികളുടെ ഭാ​ഗത്തു നിന്നുള്ള വീഴ്ച കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
nitin gadkar
nitin gadkar
advertisement

ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും പരിഹാരം നിർദേശിക്കാനും ഒരു കമ്മിറ്റിയെ നിയോ​ഗിക്കും. കമ്മിറ്റിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ ​ഗുണനിലവാരം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും നിതിൻ​ ​ഗഡ്കരി അറിയിച്ചു. അതിനു മുൻപ് തകരാറുള്ള മുഴുവന്‍ വാഹനങ്ങളും കമ്പനികൾ ഉടൻ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിക്കുന്ന സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. അടുത്തിടെ ജിതേന്ദ്ര ഇവി എന്ന കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടെയ്നറിനുള്ളിൽ വെച്ച് പൊട്ടിത്തെറിച്ചതിന്റെ വിഡിയോ നടുക്കത്തോടെയാണ് പലരും കണ്ടത്. നാസിക്കിലെ ഫാക്ടറിയിൽ നിന്നും കൊണ്ടുപോകുകയായിരുന്ന സ്കൂട്ടറുകളാണ് പൊട്ടിത്തെറിച്ചത്. 40 സ്കൂട്ടറുകളാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇതിൽ 20 എണ്ണത്തിനും തീപിടിച്ചു. ഏപ്രിൽ 9 ന് സംഭവിച്ച അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

advertisement

Also Read-എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു

പൂനെയിൽ ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിച്ച വാർത്ത പുറത്തു വന്നതും അടുത്തിടെയാണ്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാറ്ററിയിലുണ്ടായ എന്തെങ്കിലും തകരാറോ ഷോർട്ട് സർക്യൂട്ടോ ആകാം ഇവിടെ അപകടകാരണമായതെന്നാണ് നി​ഗമനം.

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച വാർത്തയും തെലങ്കാനയിൽ നിന്ന് പുറത്തു വന്നിരുന്നു. തെലങ്കാനയിലെ നിസാമബാദ് സ്വദേശിയായ രാമസ്വാമിയാണ് മരിച്ചത്. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.

advertisement

Also Read-ഹിജാബ് ധരിച്ചെത്തി; പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ബഹിഷ്ക്കരിക്കുന്നുവെന്ന് വിദ്യാര്‍ഥിനികൾ

തമിഴ്നാട്ടിലും ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചെന്നൈയ്ക്ക് സമീപം ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഇന്ത്യയില്‍ ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 162 ശതമാനം വളര്‍ച്ച ഉണ്ടായതായി നിതിന്‍ ഗഡ്കരി ലോക്സഭയെ അറിയിച്ചിരുന്നു. ഇലക്ട്രിക് വാഹന വിപണിയിൽ, ഇരുചക്രവാഹന വില്‍പ്പന അഞ്ചിരട്ടിയിലേറെ വര്‍ധിച്ച് 423 ശതമാനം വളർച്ചയും മുച്ചക്രവാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും ബസുകളുടെയും വിൽപ്പന യഥാക്രമം 75 ശതമാനവും 238 ശതമാനവും 1250 ശതമാനവും വളർച്ചയും കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1,742 ചാര്‍ജിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ആകെ 10,95,746 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. ലിഥിയം അയണ്‍ ബാറ്ററികളുടെ 85 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Electric Vehicles | ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് നിർഭാ​ഗ്യകരം; കർശന നടപടിയുണ്ടാകും: നിതിന്‍ ഗഡ്കരി
Open in App
Home
Video
Impact Shorts
Web Stories