കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശങ്ങളും വിവരങ്ങളും അറിഞ്ഞതിനുശേഷം മാത്രമാണ് യാത്ര ആരംഭിക്കാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, സന്ദർശനത്തിന് അനുമതി ലഭിക്കുന്നവർ കുടകൾ, മഴക്കോട്ടുകൾ എന്നിവ നിർബന്ധമായും കൈവശം വയ്ക്കേണ്ടതാണ്. ആവശ്യമായ മരുന്നുകളും കയ്യിൽ കരുതണം. കേദാർനാഥിലും ബദരീനാഥിലും അസാധാരണ കാലാവസ്ഥാ പ്രതിഭാസമായ മഞ്ഞുവീഴ്ച മെയ് മാസത്തിൽ തുടർച്ചയായി ഉണ്ടാകാറുണ്ട്. ചാർധാം യാത്ര ആരംഭിച്ച് ഒരു മാസത്തിനകം 4 ലക്ഷത്തോളം തീർത്ഥാടകരാണ് ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങൾ സന്ദർശിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Dehradun,Uttarakhand
First Published :
May 15, 2023 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കേദാർനാഥിൽ മഞ്ഞുവീഴ്ച; ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്