TRENDING:

'ഉംറ അല്ലാഹുവിലേക്കുള്ള തീര്‍ത്ഥയാത്ര'; വഞ്ചനാകേസില്‍ പ്രതിയായ സ്ത്രീയ്ക്ക് ഹൈക്കോടതി യാത്രാനുമതി

Last Updated:

വഞ്ചനാ കേസില്‍ പ്രതിയായ റുക്‌സാന ഉംറാ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ലക്‌നൗവിലെ സിബിഐ കോടതിയെ സമീപിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വഞ്ചനാകേസില്‍ പ്രതിയായി വിദേശ യാത്രാനുമതി നിഷേധിക്കപ്പെട്ട സ്ത്രീയ്ക്ക് ഉംറാ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ അനുമതി നല്‍കി അലഹാബാദ് ഹൈക്കോടതി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

റുക്‌സാന ഖാത്തൂന്‍ എന്ന സ്ത്രീയ്ക്കാണ് ഹൈക്കോടതി യാത്രാനുമതി നല്‍കിയത്. ജസ്റ്റിസ് സൗരഭ് ലവാനിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിക്കാരിയ്ക്ക് യാത്രാനുമതി നല്‍കിയത്.

"മുസ്ലീങ്ങളുടെ ഏറ്റവും വിശുദ്ധമായ സ്ഥലത്തേക്കുള്ള യാത്രയാണ് ഉംറാ. ഹജ്ജാണ് മുഖ്യ തീര്‍ത്ഥാടനം. രണ്ടാമത്ത വിശുദ്ധ തീര്‍ത്ഥാടനമാണ് ഉംറാ. അത് അല്ലാഹുവിലേക്കുള്ള തീര്‍ത്ഥയാത്രയായാണ് കരുതുന്നത്," ജസ്റ്റിസ് ലവാനിയ പറഞ്ഞു.

വഞ്ചനാ കേസില്‍ പ്രതിയായ റുക്‌സാന ഉംറാ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ലക്‌നൗവിലെ സിബിഐ കോടതിയെ സമീപിച്ചിരുന്നു. ഉംറയ്ക്ക് പോകുന്നത് മതപരമായി നിര്‍ബന്ധമുള്ള കാര്യമല്ലെന്ന് പറഞ്ഞ് സിബിഐ കോടതി ഇവരുടെ ഹര്‍ജി തള്ളുകയായിരുന്നു.

advertisement

തുടര്‍ന്ന് സിബിഐ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് റുക്‌സാന അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.

റുക്‌സാനയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കി.തുടര്‍ന്ന് രണ്ട് പേരുടെ ആള്‍ ജാമ്യവും അഞ്ച് ലക്ഷം രൂപയും കെട്ടിവെയ്ക്കണമെന്ന് കോടതി ഇവരോട്നിര്‍ദേശിച്ചു. കൂടാതെ ഉംറ യാത്രയുടെ സമയവും മറ്റും വിവരങ്ങളും വിശദമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Allahabad High Court has authorised Rukhsana Khatoon, who faces charges of cheating and forgery, to travel to Saudi Arabia for the Umrah pilgrimage. Justice Saurabh Lavania noted that, while Umrah is less significant than Hajj, it remains a journey of profound religious importance for Muslims

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഉംറ അല്ലാഹുവിലേക്കുള്ള തീര്‍ത്ഥയാത്ര'; വഞ്ചനാകേസില്‍ പ്രതിയായ സ്ത്രീയ്ക്ക് ഹൈക്കോടതി യാത്രാനുമതി
Open in App
Home
Video
Impact Shorts
Web Stories