"2025 ജൂൺ 29-ന് ഹനേഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം AI357, ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനാൽ മുൻകരുതൽ നടപടിയായി കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ലാൻഡ് ചെയ്തു, നിലവിൽ പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്," എയർ ഇന്ത്യ അറിയിച്ചു.
ഈ അപ്രതീക്ഷിത നടപടി മൂലമുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് യാത്രക്കാർക്ക് എല്ലാ ആവശ്യമായ പിന്തുണയും നൽകുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു. "യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് എത്തിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു," എയർലൈൻ കൂട്ടിച്ചേർത്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,West Bengal
First Published :
June 29, 2025 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ക്യാബിനിൽ ഉയർന്ന താപനില; എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി