ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ അല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമായിരുന്നു അശ്വിന്റെ പരാമർശം. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ നടന്ന ബിരുദാന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അശ്വിൻ. ലോക ഹിന്ദി ഭാഷാ ദിനത്തിൽ ആയിരുന്നു അശ്വിന്റെ പരാമർശം എന്നതും പ്രത്യേകതയാണ്.
ചടങ്ങിൽ പ്രസംഗിക്കുന്നതിന് മുന്നോടിയായി ഏതു ഭാഷയിൽ സംസാരിക്കണമെന്ന് സദസ്സിലുള്ളവരോട് ചോദിച്ചു. ഇംഗ്ളീഷും തമിഴും അറിയാവുന്നവർ വേദിയിലുണ്ടായിരുന്നു. ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ സദസ്സ് കയ്യടിച്ചു. എന്നാൽ ഹിന്ദിയുടെ കാര്യംപറഞ്ഞപ്പോൾ സദസ്സ് സിശബ്ദമായി. തമിഴിലും ഇംഗ്ളീഷിലുമാണ് അശ്വിൻ സംസാരിച്ചത്. ഇതിനിടെയായിരുന്നു അശ്വിൻ ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ അല്ലെന്നും ഔദ്യോഗിക ഭാഷമാത്രമാണെന്നും പറഞ്ഞത്. അശ്വിന്റെ വാക്കുകളെ ചിലർ പ്രശംസിച്ചപ്പോൾ ഹിന്ദി ഭാഷ പോലെ രാഷ്ട്രീയ പരമായി വളരെ സെൻസിറ്റീവായ ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞതിനെ ചിലർ വിമർശിക്കുകയുെം ചെയ്തു.
advertisement
വിവാദമായതോടെ അശ്വിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ അടക്കം കേന്ദ്രം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു.