നാഥുറാം ഗോഡ്സെയുടെ ലേഖനങ്ങൾ, പ്രസംഗം, മഹാത്മാഗാന്ധി വധം എങ്ങനെ ആസൂത്രണം ചെയ്തു എന്നതിന്‍റെ രചനകൾ എന്നിവയൊക്കെ ഇവിടെ ലൈബ്രറിയിൽ ഉണ്ടാകുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 'ഗോഡ്സെ ഒരു യഥാർഥ ദേശീയവാദിയാണെന്ന് ലോകത്തിന് മനസിലാക്കി കൊടുക്കുന്നതിനായാണ് ഈ ജ്ഞാനശാല തുറന്നത്' എന്നാണ് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റ് ജയ് വീർ ഭരദ്വാജ് പറഞ്ഞത്.
advertisement
Also Read-മദ്യപിച്ച് വാഹനമോടിച്ച ഭർത്താവ് പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം ഭാര്യയെയും വഴിയിലുപേക്ഷിച്ച് കടന്നു
'വിഭജിക്കാനാകാത്ത ഒരു ഇന്ത്യക്ക് വേണ്ടി ഗോഡ്സെ നില കൊണ്ടു അതിനു വേണ്ടി മരിക്കുകയും ചെയ്തു. ഗോഡ്സെ മുറുകെപ്പിടിച്ച യഥാർഥ ദേശീയത എന്ന ആശയം ഇന്നത്തെ അജ്ഞരായ യുവാക്കളിൽ എത്തിക്കുക എന്നതാണ് ഈ പഠന കേന്ദ്രത്തിന്‍റെ ലക്ഷ്യം' ഭരദ്വാജ് വ്യക്തമാക്കി.
ഇന്ത്യാ വിഭജനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഈ പഠനകേന്ദ്രം വഴി യുവതലമുറയെ പഠിപ്പിക്കുക. ദേശീയ നേതാക്കളായ ഗുരു ഗോവിന്ദ് സിംഗ്, ഛത്രപതി ശിവാജി മഹാരാജ്, മഹാറാണ പ്രതാപ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഭരദ്വാജ്, 1947 ലെ ഇന്ത്യാ വിഭജനത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്രുവിന്‍റെയും മുഹമ്മദ് അലി ജിന്നയുടെയും ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനാണ് ഇന്ത്യ വിഭജനം നടത്തിയതെന്നാണ് ഭരദ്വാജ് പറയുന്നത്. അവർ രണ്ടുപേരും രാജ്യം ഭരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാൽ ഗോഡ്സെ ഇതിനെ എതിർത്തു എന്നാണ് വാദം. ഗാന്ധിജിയെ വധിക്കാനുള്ള ആസൂത്രണങ്ങൾ നടന്ന സ്ഥലമായതിനാലാണ് ഗ്വാളിയാർ തന്നെ പഠന കേന്ദ്രം തുറന്നതെന്നാണ് പറയുന്നത്. ഗാന്ധിയെ വധിക്കാനുള്ള തോക്കും ഇവിടെ നിന്നു തന്നെയാണ് വാങ്ങിയത്.
നേരത്തെ ഗോഡ്സെയുടെ പേരിൽ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കാനും ഹിന്ദുമഹാസഭ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും പിന്തിരിയുകയാണുണ്ടായത്.
