മദ്യപിച്ച് വാഹനമോടിച്ച ഭർത്താവ് പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം ഭാര്യയെയും വഴിയിലുപേക്ഷിച്ച് കടന്നു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഭാര്യയെ നടുറോഡിൽ ഉപേക്ഷിച്ച് പോയ രാജു എന്നയാളെ പിന്നീട് പൊലീസ് തന്നെ കണ്ടെത്തി ഒരു കൗൺസിലിംഗ് നടത്തിയാണ് വീട്ടിലേക്ക് മടക്കി അയച്ചത്.
ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചെത്തിയ ആൾ പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം കൂടെയുണ്ടായിരുന്ന ഭാര്യയെയും വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞു. തെലങ്കാനയിലെ ഷംഷബാദിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകിയ സമയത്ത് ഭാര്യയെ നടുറോഡിൽ ഉപേക്ഷിച്ച് പോയ രാജു എന്നയാളെ പിന്നീട് പൊലീസ് തന്നെ കണ്ടെത്തി ഒരു കൗൺസിലിംഗ് നടത്തിയാണ് വീട്ടിലേക്ക് മടക്കി അയച്ചത്.
ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ശനിയാഴ്ച രാത്രി ഒരു പാർട്ടി കഴിഞ്ഞ് ഭാര്യ സീതയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജു. ഇതിനിടെയാണ് പൊലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. മദ്യപിച്ചിരുന്ന രാജു ഇതോടെ പരിഭ്രാന്തനായി. ഭാര്യയെയും വാഹനവും അവിടെത്തന്നെ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു. തുടർന്ന് പൊലീസ് പട്രോളിംഗ് വാഹനം ഇയാളെ കണ്ടെത്തി മടക്കി കൊണ്ടു വരികയായിരുന്നു. അതിനുശേഷം കൗണ്‍സിലിംഗിനായി ഭാര്യക്കൊപ്പം ഷംഷദ്ബാദ് ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും ചെയ്തു.
advertisement
രാജുവിന് വാഹനം ഓടിക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ദമ്പതികളെ വീട്ടിലേക്ക് മടക്കി അയച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2021 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മദ്യപിച്ച് വാഹനമോടിച്ച ഭർത്താവ് പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം ഭാര്യയെയും വഴിയിലുപേക്ഷിച്ച് കടന്നു


