TRENDING:

Medical Oath| മെഡിക്കൽ വിദ്യാർഥികൾക്ക് 'മഹർഷി ചരക് ശപഥ്' നടപ്പാക്കാൻ ആലോചന; 'ഹിപ്പോക്രാറ്റിക് ഓത്ത്' ഒഴിവാക്കിയേക്കും

Last Updated:

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ്  ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികളുടെ (Medial Students) ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ (Hippocratic Oath) ഒഴിവാക്കാൻ ശുപാർശ. പകരം മഹർഷി ചരകന്‍റെ (Charak Shapath) പേരിലുള്ള ശപഥമെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ്  ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശങ്ങൾ പങ്കുവെച്ചത്. ഹിപ്പോക്രാറ്റിക് ഓത്ത് എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നതാണ് നിർദേശങ്ങളിൽ ഒന്ന്.

മെഡിക്കൽ വിദ്യാർഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന പ്രതിജ്ഞയാണിത്. അതിന് പകരം മഹർഷി ചരകന്‍റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്. പ്രാദേശിക ഭാഷകളിൽ പ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. 200 വർഷത്തെ പാരമ്പര്യമാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. എന്നൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുണ്ട് ഭാരതീയ വൈദ്യശാസ്ത്രത്തിന്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മെഡിക്കൽ രംഗം മാറി ചിന്തിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗങ്ങൾ പറയുന്നു.

advertisement

പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് ആധുനിക ചികിത്സയുടെ പിതാവായാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല, പകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ലിയിൽ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർഥികൾ ഏറ്റുചൊല്ലുന്നത്. യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

ഡ്രോണുകളുടെ ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കല്‍ : ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

advertisement

രാജ്യത്ത് ഡ്രോണുകളുടെ (Drones) ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ സര്‍ക്കാര്‍ (Government). ഗവേഷണ-വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങള്‍ക്കുമുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഇറക്കുമതികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്നും അനുമതി ആവശ്യമാണ് ഉത്തരവ് വ്യക്തമാക്കുന്നു.

ബുധനാഴ്ചയാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിദേശ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഡ്രോണുകളുടെ ഇറക്കുമതി CBU, SKD അല്ലെങ്കില്‍ CKD രൂപത്തില്‍ അനുവദിക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് DGFT നല്‍കുന്ന ഇറക്കുമതി അംഗീകാരത്തിന് വിധേയമായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Medical Oath| മെഡിക്കൽ വിദ്യാർഥികൾക്ക് 'മഹർഷി ചരക് ശപഥ്' നടപ്പാക്കാൻ ആലോചന; 'ഹിപ്പോക്രാറ്റിക് ഓത്ത്' ഒഴിവാക്കിയേക്കും
Open in App
Home
Video
Impact Shorts
Web Stories