ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്‌ക്കെതിരെ ഈ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മഹുവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹീരാനന്ദനി ഗ്രൂപ്പ് അറിയിച്ചു.
“ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഞങ്ങള്‍ ബിസിനസ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയം ഞങ്ങളുടെ ബിസിനസല്ല. രാജ്യത്തിന് വേണ്ടി സര്‍ക്കാരുമായി ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും,” എന്നും ഹീരാനന്ദനി ഗ്രൂപ്പ് അറിയിച്ചു.
advertisement
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ ഈ ഗ്രൂപ്പില്‍ നിന്നും ധാരാളം സമ്മാനങ്ങളും കൈക്കൂലിയും വാങ്ങിയെന്ന് നിഷികാന്ത് ദുബൈ പറഞ്ഞിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യമിട്ടായിരുന്നു മഹുവയുടെ ചോദ്യങ്ങള്‍. അദാനി ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന രീതിയിലും അവര്‍ ആരോപണമുന്നയിച്ചിരുന്നുവെന്നും ദുബൈ പറഞ്ഞു.
എന്നാല്‍ ദുബൈയുടെ ആരോപണങ്ങളെ തള്ളി മഹുവ മൊയ്ത്രയും രംഗത്തെത്തി. തനിക്കെതിരായ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ പ്രതികരിച്ചു.
കൈക്കൂലി കേസില്‍ മഹുവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ഡെഹദ്രായ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇദ്ദേഹം സിബിഐയ്ക്കും പരാതി നല്‍കി. ഇദ്ദേഹത്തിന്റെ പരാതിയുടെ കോപ്പി ബിജെപി എംപി നിഷികാന്ത് ദുബൈയ്ക്കും ലോക്‌സഭാ സ്പീക്കര്‍ക്കും സമര്‍പ്പിച്ചിരുന്നു.