മസൂദ് വധിക്കപ്പെട്ടതിനെ തുടർന്നാണ് ദോഡ ജില്ലയെ ഭീകരമുക്തമായി പ്രഖ്യാപിച്ചത്.. 'ദോഡയിൽ അവശേഷിച്ച ഏക തീവ്രവാദിയായിരുന്നു മസൂദ്. അയാൾ കൊല്ലപ്പെട്ടതോടെ ജില്ല വീണ്ടും ഭീകരമുക്തമായി എന്നായിരുന്നു ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചത്. ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ പോയ മസൂദ് പിന്നീട് ഹിസ്ബുൾ മുജാഹിദീനിൽ അംഗമാവുകയും കശ്മീര്‍ പ്രവർത്തന മേഖലയാക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
You may also like:ശശി തരൂരും അനുപം ഖേറും തമ്മിൽ ട്വിറ്റർ യുദ്ധം; തരൂർ വളരെയധികം തരംതാഴുന്നുവെന്ന് ഖേർ [NEWS]മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി [NEWS] Covid 19 | Viral | 'എനിക്ക് ശ്വാസം കിട്ടുന്നില്ല; ഓക്സിജൻ നൽകിയിട്ട് മൂന്ന് മണിക്കൂറായി'; രോഗിയായ മുപ്പത്തിനാലുകാരന്റെ അവസാന സന്ദേശം [NEWS]
advertisement
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് സ്ഫോടക വസ്തുക്കളും എകെ47 അടക്കമുള്ള തോക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസും സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലായിരുന്നു ഇവർ കൊല്ലപ്പെട്ടത്. മേഖലയിൽ ഇപ്പോഴും ഓപ്പറേഷൻ തുടരുന്നുണ്ടെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസും സേനയും സ്ഥലത്തെത്തിയത്. നാലുപാടു നിന്നും വളഞ്ഞ് നടത്തിയ ഓപ്പറേഷനിൽ രക്ഷപ്പെടാൻ മാർഗമില്ലാതായതോടെ ഭീകരര്‍ ഒളിസങ്കേതങ്ങളിൽ നിന്ന് വെടിയുതിർക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.