TRENDING:

ബിഹാറിൽ ആര്‍ജെഡി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്ങനെ?

Last Updated:

89 സീറ്റ് നേടിയാണ് ബിജെപി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയത്

advertisement
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സമീപദശകങ്ങളില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ രഷ്ട്രീയ ചലനങ്ങളിലൊന്നാണ്. 2020-ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡിക്ക് ഈ തിരഞ്ഞെടുപ്പില്‍ തിളക്കം നഷ്ടപ്പെട്ടു. 2020-ലെ ഫോട്ടോ ഫിനിഷില്‍ നിന്നും ബിജെപി-ജെഡി(യു) നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നാലില്‍ മൂന്ന് ഭൂരിപക്ഷം നേടി നിര്‍ണായകവും നാടകീയവുമായ വിജയം കുറിച്ചു.
News18
News18
advertisement

ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 89 ശതമാനം വിജയ സാധ്യതയോടെ 89 സീറ്റ് നേടിയാണ് ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്നുവന്നത്. സംസ്ഥാനത്ത് ബിജെപി നേടുന്ന എക്കാലത്തെയും ഉയര്‍ന്ന വിജയ വോട്ട് ശതമാനമാണിത്. കഴിഞ്ഞ തിറഞ്ഞെടുപ്പില്‍ 74 സീറ്റാണ് ബിജെപി നേടിയിരുന്നത്. എന്നാല്‍ വോട്ട് വിഹിതം ഉയര്‍ത്തിയെങ്കിലും ആര്‍ജെഡി ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. അതേസമയം, അഞ്ച് വര്‍ഷം മുമ്പ് നേടിയതിന്റെ മൂന്നിലൊന്ന് സീറ്റുകള്‍ കുറഞ്ഞിട്ടും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ജനപ്രിയ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി.

advertisement

ജനതാദളിനും (യു) 85 സീറ്റ് നേടി ശ്രദ്ധേയമായ മുന്നേറ്റം കുറിക്കാനായി. 2020-ല്‍ 43 സീറ്റ് നേടിയ സ്ഥാനത്താണിത്.  അതേസമയം, കോണ്‍ഗ്രസ് അമ്പേ പരാജായം ഏറ്റുവാങ്ങി. 2020-ല്‍ 70 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആറ് സീറ്റുകളിലേക്ക് ചുരുങ്ങി. ബീഹാറില്‍ പാര്‍ട്ടി നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. 2010-ല്‍ നാല് സീറ്റുകള്‍ മാത്രം നേടിയതായിരുന്നു ഇതിനു മുമ്പുള്ള വലിയ തോല്‍വി. ഇത്തവണ ജന്‍ സുരാജിനെ പോലുള്ളവയുടെ പുതിയ സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടുന്നതില്‍ കടുത്ത പരാജയം നേരിട്ടു. 238 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല.

advertisement

243 അംഗ നിയമസഭയില്‍ ഏതാണ്ട് ഒരേ സഖ്യങ്ങള്‍ പോരാടിയ രണ്ട് തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമായ ഫലങ്ങള്‍ ഉണ്ടാക്കിയതിന്റെ കാരണങ്ങള്‍ നോക്കാം. 2020-ലെ ഫോട്ടോ ഫിനിഷ് ആര്‍ജെഡിക്ക് 2025-ല്‍ നില തെറ്റാന്‍ കാരണമായത് എന്താണെന്ന് അറിയാം.

2020-ലെ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യത്തിന് നേടാനായത് 110 സീറ്റ് മാത്രമാണ്. എന്നാല്‍ രണ്ട് സഖ്യത്തിന്റെയും വോട്ട് വിഹിതം ഏതാണ്ട് സമാനമായിരുന്നു. എന്‍ഡിഎ 37.26 ശതമാനവും മഹാസഖ്യം 36.58 ശതമാനവും വോട്ട് വിഹിതം നേടി. അതായത് വോട്ട് വിഹിതത്തിൽ വെറും 0.03 ശതമാനത്തിന്റെ വ്യത്യാസം.

advertisement

2025-ലും സഖ്യങ്ങള്‍ ഏതാണ്ട് ഒരുപോലെയായിരുന്നു. എന്നാല്‍ വോട്ട് വിഹിതത്തിലെ വിടവ് കൂടി. എന്‍ഡിഎ 46.6 ശതമാനമാനമായി വോട്ട് വിഹിതം ഉയര്‍ത്തി. മഹാസഖ്യത്തിന്റെ വോട്ട് വിഹിതം 37.9 ശതമാനത്തില്‍ നിന്നുപോയി. ഇത് പോയിന്റിന്റെ ലീഡ് സൃഷ്ടിച്ചു. വിജയിക്കാന്‍ മതിയായ അത്രയും കുതിപ്പ് എന്‍ഡിഎയ്ക്ക് ഇത്തവണ വോട്ട് വിഹിതത്തില്‍ ഉണ്ടായി.

വോട്ട് വിഹിതത്തിലെ വ്യത്യാസത്തേക്കാള്‍ സീറ്റ് വ്യത്യാസവും വളരെ കൂടുതലായിരുന്നു. ഇത്തവണ എന്‍ഡിഎ 202 സീറ്റാണ് നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 2010-ന് ശേഷം രണ്ടാം തവണയാണ് എന്‍ഡിഎ 200 സീറ്റും മറികടന്ന് വന്‍ വിജയം കുറിക്കുന്നത്. അതേസമയം മഹാസഖ്യത്തിന് 35 സീറ്റുകളാണ് നേടാനായത്. അതായത് 50 പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഫലത്തില്‍ മഹാസഖ്യം ബീഹാറിന്റെ ചിത്രത്തില്‍ നിന്നും പാടെ തുടച്ചുനീക്കപ്പെട്ടു. സീറ്റ് വിഹിതത്തിലെ വിടവ് 2020-ല്‍ ആറ് ശതമാനം പോയിന്റ് ആയിരുന്നത് 2025-ല്‍ ഏകദേശം 68.7 ശതമാനമായി ഉയര്‍ന്നു.

advertisement

ഏതാണ്ട് സമനിലയില്‍ അവസാനിച്ച 2020-ല്‍ നിന്നും 2025 ബിജെപിക്ക് വന്‍ വിജയമായി. എവിടെയാണ് ബിജെപിക്ക് വോട്ടു പിടിക്കാനായത്.

മഹാസഖ്യത്തിന്റെ വോട്ട് വിഹിതത്തില്‍ ഇത്തവണ നാമമാത്രമായ വര്‍ദ്ധനയാണ് ഉണ്ടായത്. പകരം കൃത്യമായ ഏകീകരണത്തോടെ എന്‍ഡിഎ തങ്ങളുടെ വോട്ട് വിഹിതം ഉയര്‍ത്തി.

ഈ മൂന്നിടങ്ങളില്‍ നിന്നാണ് എന്‍ഡിഎയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചത്

1. ബിജെപിയും ജെഡിയുവും ചേര്‍ന്ന് എന്‍ഡിഎയുടെ മൊത്തം വോട്ടില്‍ അഞ്ച് ശതമാനം പോയിന്റ് കൂട്ടിച്ചേര്‍ത്തു. ഈ വളര്‍ച്ച ശ്രദ്ധേയമാണ്. കാരണം 2020-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഇരു കക്ഷികളും കുറച്ച് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്.

2. എന്‍ഡിഎക്ക് ഒപ്പമുള്ള എല്‍ജെപി(റാം വിലാസ്) 2020-ല്‍ സ്വതന്ത്രമായാണ് മത്സരിച്ചിരുന്നത്. ഇത് അന്ന് ജെഡിയുവിന്റെ വോട്ടിനെ ബാധിച്ചിരുന്നു. എന്നാല്‍ എല്‍ജെപി എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയത് സഖ്യത്തിന് നേട്ടമായി. അവരുടെ വോട്ട് നില രണ്ട് തിരഞ്ഞെടുപ്പുകളിലും ഏതാണ്ട് സമാനമായി തുടര്‍ന്നു. ഇത്തവണ ഏകദേശം അഞ്ച് ശതമാനം വരുന്ന ആ വോട്ടുകള്‍ എന്‍ഡിഎയെ പിന്തുണച്ചു.

3. മൂന്നാമതായി പുതിയതും ചെറുതുമായ സഖ്യകക്ഷികളുടെ പിന്തുണയാണ്. 2020-ല്‍ എഐഎംഐഎം നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) ഇത്തവണ എന്‍ഡിഎയില്‍ ചേര്‍ന്നു. ജിതന്‍ റാം മഞ്ചിയുടെ (എച്ച്എഎം(എസ്) വോട്ട് വിഹിതം നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചു.

എന്നാല്‍, എന്‍ഡിഎയിലെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) മഹസഖ്യത്തോട് മത്സരിച്ച് പരാജയപ്പെട്ടു. എന്നാല്‍ ഈ നഷ്ടം ആല്‍എല്‍എമ്മിന്റെയും എല്‍ജെപിയുടെയും സംഭാവനയോടെ നികത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു.

എന്നാല്‍ മഹാസഖ്യത്തിന് ലഭിച്ച വോട്ടുകള്‍ സീറ്റുകള്‍ നേടാന്‍ സഹായിച്ചില്ല. എന്‍ഡിഎയുടെ വോട്ട് ഏകീകരണം ബിജെപി സഖ്യത്തിന്റെ വിജയത്തിന് ആവശ്യമായ വിജയ പരിധി ഉയര്‍ത്തി.

2025-ല്‍ ബീഹാറിലെ ശരാശരി വിജയ വോട്ട് വിഹിതം 47.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനര്‍ത്ഥം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കണമെങ്കിൽ കൂടുതല്‍ ഏകീകൃതമായ അടിത്തറ ആവശ്യമായിരുന്നു എന്നാണ്.

ഇത് മഹസഖ്യത്തെ നേരിട്ട് ബാധിച്ചു. ഇത്തവണ വിജയിച്ചവരില്‍ 71.4 ശതമാനം പേരും ശരാശരി വിജയ വിഹിതത്തിന് താഴെ വോട്ട് നേടിയവരായിരുന്നു. 2020-ല്‍ ഇത് വിപരീത ദിശയിലാണ് പ്രവര്‍ത്തിച്ചത്.

2020-ല്‍ മഹാസഖ്യം 65 സീറ്റുകള്‍ നേടി. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിഹിതം വിജയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു. സ്‌പോയിലര്‍മാരും സീറ്റുകള്‍ നേടാന്‍ സഹായിച്ചു. ഇതില്‍ 40 സീറ്റുകള്‍ നേടാനായത് എല്‍ജെപി, ആല്‍എല്‍എസ്പി സ്ഥാനാര്‍ത്ഥികളിലേക്ക് എന്‍ഡിഎ വോട്ടുകള്‍ വിഭജിച്ചതിനാലാണ്. ഇതില്‍ 28 സീറ്റുകളില്‍ ജെഡി(യു)യുടെ മാത്രം പരാജയങ്ങളായിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ ജെഡി(യു) മഹാസഖ്യത്തെ അബദ്ധത്തില്‍ സഹായിക്കുകയും ചെയ്തിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ പ്രബല പാർട്ടിയായിരുന്ന ആര്‍ജെഡി വെറും 23 സീറ്റിലേക്ക് ഒതുങ്ങി. മേല്‍പറഞ്ഞ ഘടകങ്ങളൊന്നും എന്‍ഡിഎ വോട്ടുകള്‍ വിഭജിക്കാന്‍ കാരണമായതുമില്ല. എന്‍ഡിഎ നേടിയ 202 സീറ്റുകളില്‍ 68 എണ്ണത്തിലും വിജയ വോട്ട് വിഹിതം 50 ശതമാനത്തിലധികമായിരുന്നു. ഇത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലേക്ക് ബിജെപിയെ ഉയര്‍ത്തി.

2020 നും 2025 നും ഇടയില്‍ ജെഡിയു, ബിജെപി, ആര്‍ജെഡി എന്നിവയുടെ സീറ്റ് ശതമാനത്തിലെ വ്യത്യാസത്തിന് കാരണം വോട്ട് വിഭജനം കുറിച്ച ഈ ഒരൊറ്റ ഘടകമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയ ഭൂപ്രകൃതിയെ മാത്രമല്ല 2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ തന്ത്രങ്ങളെയും പുനര്‍നിര്‍വചിക്കുന്നുണ്ട്. ബീഹാറിന്റെ പ്രബല പാര്‍ട്ടിയായി ബിജെപിയുടെ ഉയര്‍ച്ച ഹിന്ദി ഹൃദയഭൂമി രാഷ്ട്രീയത്തില്‍ ഒരു ഘടനാപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. മാത്രമല്ല ജെഡി (യു) നേടിയ മുന്നേറ്റം നിതീഷ് കുമാറിനെ സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു കേന്ദ്ര കളിക്കാരനായി വീണ്ടും ഉയര്‍ത്തുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പലരും ഇടക്കാലത്ത് ചോദ്യം ചെയ്തിരുന്നു. എന്‍ഡിഎയുടെ ഈ വിജയം ഒരു തരംഗം മാത്രമായിരുന്നില്ല. അഞ്ച് വര്‍ഷത്തെ ഘടനാപരമായ മാറ്റങ്ങളുടെ ഫലം കൂടിയായിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബിഹാറിൽ ആര്‍ജെഡി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്ങനെ?
Advertisement
Open in App
Home
Video
Impact Shorts
Web Stories