ഖൂര്‍ജ എന്നു പേരിനു സമാനമായ ഡല്‍ഹിയിലെ ഖാജുരി ഖാസ്, ഖറേജി എന്നീ പ്രദേശങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരിടത്തും ഒരു മിസിങ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതോടെ ജെ ജെ കോളനിയില്‍ പെണ്‍കുട്ടിയെ പൊലീസ് നേരിട്ട് കൊണ്ടുവന്നെങ്കിലും ആര്‍ക്കും കുട്ടിയെ തിരിച്ചറിയാനായില്ല. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന പെണ്‍കുട്ടി ഡല്‍ഹിയില്‍ ട്രെയിനിലാണ് എത്തിയതെന്നും പിന്റു എന്നു പേരുള്ള അങ്കിളും ഒപ്പമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. ട്രെയിനിലെ ബാത്‌റൂമില്‍ വെച്ച് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന സംശയത്തില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഉപദ്രവം സംഭവിച്ചതിന്റെ ഒരടയാളവും കണ്ടെത്താനായില്ല. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നിര്‍മ്മല്‍ ഛായ എന്ന സന്നദ്ധ സംഘടനയ്ക്ക് കുട്ടിയെ കൈമാറി.
advertisement
തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഖൂര്‍ജ ഗ്രാമത്തിലെ പെണ്‍കുട്ടിയേയും കൊണ്ട് പൊലീസ് നാലു തവണയോളം എത്തിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. സ്ഥലവും മറ്റ് അടയാളങ്ങളും പറയാന്‍ കുട്ടിക്ക് കഴിയുന്നുമില്ലായിരുന്നു. ഇതിനിടെ ഗ്രാമത്തിനടുത്തുള്ള മറ്റ് സ്ഥലങ്ങളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് അന്വേഷിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. സോന്‍ബാര്‍സ എന്ന സ്ഥലത്താണ് അമ്മയുടെ വീടെന്നും അതിനടുത്ത് സകപാര്‍ എന്ന പ്രദേശത്തിന്റെ പേരും പെണ്‍കുട്ടി വെളിപ്പെടുത്തി. പിന്നാലെ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്താണ് യുപിയില്‍ സിദ്ധാര്‍ത്ഥനഗര്‍ എന്ന ജില്ലയില്‍ ഈ മൂന്നു പേരുകളിലും സ്ഥലങ്ങൾ ഉണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് കുടുംബത്തെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ആഗസ്റ്റ് ഒന്നിന് ജീതന്‍ ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഐഎച്ച്ബിഎഎസില്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്കായാണ് കൊണ്ടുവന്നതെന്ന് പിതാവ് പറഞ്ഞു. ജെജെ കോളനിയിലെ കീര്‍ത്തിനഗറിലെ ജീതന്റെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതി നൽകിയിരുന്നില്ല. കുട്ടിയുടെ അമ്മയ്ക്കും മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.