മണ്ണിടിച്ചില്‍; ലേ- മണാലി പാതയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
Last Updated:
സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
ന്യൂഡല്‍ഹി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലേ- മണാലി പാതയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ബൈക്ക് യാത്രികരടക്കം നിരവധിപേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചമൂലം വാഹനങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറായതിനാല്‍ യാത്രികര്‍ക്ക് വീടുകളിലേക്ക് ബന്ധപ്പെടാനും കഴിയുന്നില്ല. എല്ലാവരും സുരക്ഷിതരാണെന്നും സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും യാത്രക്കാര്‍ പറഞ്ഞു.
Location :
First Published :
August 18, 2019 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണ്ണിടിച്ചില്‍; ലേ- മണാലി പാതയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു