കാനഡ എന്ന രാജ്യത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തോട് 33.29 % പേർ സൗഹൃദ രാജ്യം എന്നാണ് പ്രതികരിച്ചത്. 32.88 % സൗഹൃദരാജ്യമല്ല എന്ന് പ്രതികരിച്ചു. 33.78 % നിഷ്പക്ഷ നിലപാട് എടുത്തു. കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയ ഇന്ത്യൻ നിലപാടിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോട് ഭൂരിഭാഗം പേരും ഉണ്ടെന്നാണ് മറുപടി പറഞ്ഞത്. 86.45 % പേരും ഇന്ത്യയുടെ നിലപാടിനോട് യോജിച്ചപ്പോൾ
07.31 % പേർ മാത്രമാണ് യോജിക്കുന്നില്ല എന്ന് പറഞ്ഞത്. 06.20 % പേർ അഭിപ്രായമില്ല എന്ന നിലപാടെടുത്തു.
advertisement
ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഖലിസ്ഥാനി ഭീകരർക്ക് കാനഡ അന്ധമായ പിന്തുണ നൽകുന്നുണ്ടോ എന്ന ചോദ്യത്തിനോട് 82.35 % ആളുകളും പിന്തുണ നൽകുന്നുണ്ട് എന്നാണ് പറഞ്ഞത്. 06.98 % ആളുകൾ കാനഡ പിന്തുണ നൽകുന്നില്ല എന്നു പറഞ്ഞപ്പോൾ 10.63 % പേർ ഉറപ്പില്ല എന്ന് പ്രതികരിച്ചു. ഖലിസഥാനി ഭീകരൻ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ'ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കാനഡ', 'കാനഡ തെളിവ് നൽകിയിട്ടില്ലെന്ന് ഇന്ത്യ' എന്നീ പ്രസ്ഥാവനകളാണ് ഉണ്ടായിരുന്നത് ഇതിൽ ആര് പറയുന്നതാണ് സത്യം എന്ന ചോദ്യത്തോട് 85.77% ആളുകളും ഇന്ത്യ പറയുന്നതാണ് സത്യം എന്ന് അഭിപ്രായപ്പെട്ടു. 04.19% ആളുകൾ മാത്രമാണ് കാനഡയുടെ പക്ഷത്ത് നിന്നത്.
ഇന്ത്യ - കാനഡ ബന്ധം വഷളാക്കുന്നതിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് 78.37 % പേരും പങ്കുണ്ട് എന്നാണ് പ്രതികരിച്ചത്. 08.78 % പേർ പങ്കില്ല എന്നു പറഞ്ഞപ്പോൾ 12.81 % ആളുൾ അഭിപ്രായം ഇല്ലെന്ന് പ്രതികരിച്ചു. ഖലിസ്ഥാനി ഭീകരർക്ക് ജസ്റ്റിൻ ട്രൂഡോ
പിന്തുണ നൽകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് കരുതുന്നുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഈ ചോദ്യത്തിന് 80.99% ആളുകളും ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് എന്ന് പറഞ്ഞപ്പോൾ 5.83% പേർ അങ്ങനെയല്ല എന്നു പ്രതികരിച്ചു.00.04% ആളുകൾ അഭിപ്രായമില്ലാതെ നിന്നു.
കാനഡയുമായുള്ള സംഘർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്ത രീതി ശരിയോ എന്ന പ്രധാനപ്പെട്ട ചോദ്യത്തോട് 81.16% ആളുകളും കൈകാര്യം ചെയ്ത രീതി ശരിയാണ് എന്ന അഭിപ്രായക്കാരായിരുന്നു. 09.11% പേരാണ് മറിച്ച് അഭിപ്രായം പറഞ്ഞത്. 09.69% ആളുകൾ അഭിപ്രായമില്ല എന്ന് രേഖപ്പെടുത്തുകയാണുണ്ടായത്.
വിദേശരാജ്യങ്ങൾ നിസഹകരിച്ചാലും അവിടെയുള്ള ഭീകരരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തോട് 80.95% പേരും അധികാരമുണ്ടെന്ന് വ്യക്തമാക്കി. അതേസമയം 07.10% പേർ അധികാരമില്ല എന്നും പറഞ്ഞു. 00.04% ആളുകളാണ് അഭിപ്രായം ഇല്ലെന്ന് രേഖപ്പെടുത്തിയത്.