TRENDING:

Explained | എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?

Last Updated:

ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ടി.ആർ.പി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ടെലിവിഷൻ ചാനലുകളുടെ ജനപ്രീതി അളക്കുന്ന സംവിധാനമായ ടി.ആർ.പി റേറ്റിംഗിൽ കൃത്രിമം കാട്ടിയതിന് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി കമ്മീഷണർ പരം ബിർ സിംഗ് പറഞ്ഞു. ചാനലുകളുടെ ജനപ്രീതി അളക്കാൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഇന്ത്യ ഉപയോഗിക്കുന്ന സംവിധാനമാണ് ടി.ആർ.പി.
advertisement

  • എന്താണ് ടി.ആർ.പി?

ലളിതമായി പറഞ്ഞാൽ, ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ടി.ആർ.പി. ഇത് ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച എന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചകളിലുമാണ് ടി.ആർ.പി റേറ്റിംഗ് പുറത്തുവിടുന്നത്.

ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ പരിപാടികൾ കണ്ടെത്താൻ റേറ്റിംഗ് സഹായിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2018 ൽ വ്യക്തമാക്കിയിട്ടുണ്ട്.

advertisement

കഴിഞ്ഞ വർഷം FICCI-EY പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ടെലിവിഷൻ വിനോദവുമായി ബന്ധപ്പെട്ട് 78,700 കോടി രൂപയുടെ വ്യവസായം നടന്നിട്ടുണ്ട്. ഏതു ചാനലിൽ തങ്ങളുടെ പരസ്യം നൽകണമെന്നും അതിനുള്ള നിരക്ക് എത്രയെന്നു നിർണയിക്കാനും ടി.ആർ.പി റേറ്റിംഗിലൂടെ പരസ്യദാതാക്കൾക്ക് സാധിക്കും.

  • എന്താണ് ബാർക്ക് (BARC)

പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ, ചാനലുകൾ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്, ദി ഇന്ത്യൻ സൊസൈറ്റി ഓഫ് അഡ്വർടൈസേഴ്‌സ്, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ അഥവാ ബാർക്ക്. 2010 ലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും 2015 ജൂലൈയിലാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ബാർക്ക് രജിസ്റ്റർ ചെയ്തത്.

advertisement

  • ടിആർപി കണക്കാക്കുന്നത് എങ്ങനെ?

45,000 വീടുകളിൽ ബാർക്ക് “ബാർ-ഒ-മീറ്റർ സ്ഥാപിച്ചാണ് ചാനൽ പരിപാടികളുടെ ജനപ്രിയത കണക്കാക്കുന്നത്. ശമ്പളം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ഈ വീടുകളെ 12 വിഭാഗങ്ങളായി തിരിച്ചിരിച്ചിട്ടുണ്ട്. ഈ വീടുകളിലെ വൈദ്യുതി കണക്ഷൻ മുതൽ കാർ വരെയുള്ള 11 ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് 12 വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ്

advertisement

ഒരു പ്രത്യേക പരിപാടി കാണുമ്പോൾ ഈ വീടുകളിലെ  അംഗങ്ങൾ അവരുടെ വ്യൂവർ ഐഡി ബട്ടൺ അമർത്തും. ഇത്തരത്തിൽ ഈ വീടുകളിലെ ഓരോ അംഗങ്ങൾക്കും പ്രത്യേക ഐഡി ഉണ്ടാകും. ഇതിലൂടെ അവർ ചാനൽ കണ്ട സമയം രേഖപ്പെടുത്തും. പ്രായവ്യത്യാസം അനുസരിച്ച് പ്രേക്ഷകന്റെ അഭിരുചികളും ഇത്തരത്തിൽ ശേഖരിക്കപ്പെടും.

  • ടി‌ആർ‌പി ഡാറ്റയിൽ എങ്ങനെ കൃത്രിമം കാട്ടും?

ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജീവനക്കാരെ ചാനൽ ഉടമകൾക്ക് കണ്ടെത്താൻ കഴിയുമെങ്കിൽ അവർക്ക് കൈക്കൂലി നൽകി കൃത്രിമത്വം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ടിവി ഓണാക്കുമ്പോൾ തങ്ങളുടെ ചാനൽ ആദ്യം ലഭ്യമാക്കണമെന്ന് കേബിൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്നതും കൃത്രിമം നടത്തുന്നതിന്റെ ഭാഗമാണ്.

advertisement

ടി.ആർ.പി എന്നത് രാജ്യത്തെ മുഴുവൻ പ്രേക്ഷകരും കാണുന്ന ചാനൽ പരിപാടിയുടെ റിപ്പോർട്ടല്ല. മറിച്ച്  ടിവി കാഴ്ചക്കാരെ പ്രതിനിധീകരിക്കുന്ന 45,000-ഓളം കുടുംബങ്ങൾ എന്ത് കണ്ടു എന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Explained | എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories