TRENDING:

'യുപി പോലീസ് കർസേവകരായ രണ്ട് സഹോദരങ്ങളെ കൺമുന്നിൽ വലിച്ചിഴച്ച് വെടിവെച്ച് കൊന്നു'; 1990ലെ നടുക്കുന്ന ഓര്‍മകളുമായി ഓംഭാരതി

Last Updated:

'ഞാൻ മറ്റൊരു സ്ഥലത്തേക്ക് ഓടി പോയതിനാൽ അന്ന് എന്റെ ജീവൻ തിരിച്ചുകിട്ടി'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെ 1990ൽ അയോധ്യയിൽ കര്‍സേവകര്‍ക്ക് നേരെ നടത്തിയ വെടിവെപ്പിന്റെ നടക്കുന്ന ഓർമ്മകൾ പങ്കുവെക്കുകയാണ് രാമായണി ഓം ഭാരതി ശുക്ല. പ്രായമായെങ്കിലും ഇപ്പോഴും അന്നത്തെ സംഭവങ്ങൾ വ്യക്തമായി ഓർമ്മയിലുണ്ടെന്നും ഓം ഭാരതി ശുക്ല പറയുന്നു. 1990 നവംബര്‍ 2 ആയിരുന്നു ആ മറക്കാനാകാത്ത ദിവസം. സഹോദരങ്ങളും കർസേവകരുമായ രാം കോത്താരിയെയും ശരദ് കോത്താരിയെയും ഓം ഭാരതിയുടെ വീട്ടിൽ നിന്ന് വലിച്ചിഴച്ചാണ് യുപി പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. അയോധ്യയിലെ ഷഹീദ് ഗലിയിൽ ആണ് അവർ വെടിയേറ്റ് മരിച്ചത്.
advertisement

"സങ്കടകരവും ഭയാനകവുമായ ഒരു ദിവസമായിരുന്നു അത്. അമൃത്സറിൽ സൈനിക ഉദ്യോഗസ്ഥൻ ഡയർ വന്നതുപോലെയായിരുന്നു. എല്ലാം എന്റെ കൺമുന്നിൽ സംഭവിച്ചു. എന്റെ വീട് ഇപ്പോഴും ആ വെടിയുണ്ടകളാൽ നിറഞ്ഞതാണ്. 1990-ലെ ആ മുറിവുകൾ ഉണക്കാനുള്ളതാണ് ജനുവരി 22 ലെ 'പ്രൺ പ്രതിഷ്ഠ' ചടങ്ങ്. ഞങ്ങൾ രാം ലല്ലയുടെ പ്രതിഷ്ഠാ ദിനം വലിയ ആഘോഷമാക്കും,"എന്നും ശുക്ല മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒക്ടോബർ 30ന് ശേഷം വെടിവെപ്പ് ഉണ്ടാകില്ല എന്നാണ് പോലീസുമായി നടത്തിയ ഒത്തുതീർപ്പിൽ പറഞ്ഞത്. തുടർന്ന് കർസേവകർ തന്റെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു.

advertisement

Also read-ക്ഷേത്രസന്ദർശനം തുടർന്ന് നരേന്ദ്ര മോദി; ശ്രീരം​ഗംക്ഷേത്രത്തിൽ ദർശനം നടത്തി; ഉച്ചക്ക് ശേഷം രാമേശ്വരത്ത്

അതിനിടയിൽ ആരോ ഒരാൾ പോലീസിന് നേരെ മേൽക്കൂരയിൽ നിന്ന് കല്ലെറിയുകയും പോലീസുകാർ അകത്ത് കയറുകയും ചെയ്തു. പല കർസേവകരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും കോത്താരി സഹോദരന്മാരെ ഒരു മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പിന്നീട് അവരെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വടികൊണ്ട് മർദ്ദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. ശേഷം തന്റെ വീടിനുള്ളിലേക്കും പോലീസ് വെടിയുതിർത്തുവെന്നും ഓം ഭാരതി ശുക്ല കൂട്ടിച്ചേർത്തു. 1990-ൽ യുപി പോലീസ് കർസേവകരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ സ്ഥലത്തിന് ഷഹീദ് ഗലി എന്ന പേര് വന്നത്.

advertisement

പ്രസിദ്ധമായ ഹനുമാൻഗർഹി ക്ഷേത്രത്തിനടുത്തുള്ള ഈ 500 മീറ്റർ നീളമുള്ള തെരുവ് പ്രസിദ്ധമായ ദിഗംബർ അഖാരയിലേക്ക് എത്തിച്ചേരുന്നതും കൂടിയാണ്. ഈ തെരുവ് മുഴുവൻ കാവി നിറം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ആളുകൾ എല്ലാ വീടുകളിലും 'ജയ് ശ്രീറാം' പതാകകളും സ്ഥാപിക്കും. അത്തരത്തിലുള്ള ഒരു വീടിന് പുറത്ത് ഇരുന്നുകൊണ്ട് ബാബാ ദാസ് എന്നയാളും അക്കാലത്ത് താൻ നേരിൽ കണ്ട ഭയാനകത വിവരിച്ചു. 1990 ഒക്ടോബർ 30നും വെടിവയ്പ്പ് നടന്നിരുന്നു എന്നും നവംബർ 2ന് രാം കോത്താരിയെയും ശരദ് കോത്താരിയെയും ശുക്ലയുടെ വീട്ടിൽ നിന്ന് വലിച്ചിറക്കി തലയ്ക്ക് വെടിവെച്ച് കൊല്ലുന്നത് താനും കണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

advertisement

Also read-അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിൽപന നടത്തി; ആമസോണിന് നോട്ടീസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"ഞാൻ മറ്റൊരു സ്ഥലത്തേക്ക് ഓടി പോയതിനാൽ അന്ന് എന്റെ ജീവൻ തിരിച്ചുകിട്ടി. പ്രാണപ്രതിഷ്ഠ നടക്കുന്നത് വലിയൊരു സംഭവവികാസമാണെങ്കിലും 1990ലെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അയോധ്യ മാത്രമല്ല, രാജ്യം മുഴുവൻ ഇപ്പോൾ കാവി നിറത്തിൽ പൊതിഞ്ഞിരിക്കുന്നു എന്നതാണ് ഏക ആശ്വാസം,” എന്നും ബാബാ ദാസ് വ്യക്തമാക്കി. അതേസമയം ജനുവരി 22ന് നടക്കുന്ന 'പ്രാണപ്രതിഷ്ഠ' ചടങ്ങിലേക്ക് ഓം ഭാരതി ശുക്ലയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഞാൻ " അവിടെ പോയി അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ജീവ ത്യാഗം ചെയ്ത കോത്താരി സഹോദരന്മാരെ സ്മരിക്കും " എന്നും അവർ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'യുപി പോലീസ് കർസേവകരായ രണ്ട് സഹോദരങ്ങളെ കൺമുന്നിൽ വലിച്ചിഴച്ച് വെടിവെച്ച് കൊന്നു'; 1990ലെ നടുക്കുന്ന ഓര്‍മകളുമായി ഓംഭാരതി
Open in App
Home
Video
Impact Shorts
Web Stories