TRENDING:

നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

Last Updated:

ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി:  വളർത്തു നായയ്ക്ക് (Pet Dog) നടക്കാൻ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസറെ (IAS Officer)  ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഡല്‍ഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാറിന് (Sanjeev Khirwar) നേരെയാണ് നടപടി.  ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി.  ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് (Thyagraj Stadium) ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.  സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് സംഭവം  റിപ്പോർട്ട് ചെയ്തത്.
advertisement

സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെ‌യാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായയ്ക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു.

Also Read- ലൈംഗികത്തൊഴിൽ ഇനി നിയമപരം; തൊഴിലാളികൾക്കെതിരേ പൊലീസ് നടപടി പാടില്ല; ചരിത്രവിധിയുമായി സുപ്രീംകോടതി

എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

advertisement

ഐ‌എ‌എസ് ഉദ്യോഗസ്ഥന്റെ നടപടികൾ വിവാദമായതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നുകൊടുക്കാൻ ഉത്തരവിട്ടു.

തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിയോട് സ്റ്റാലിൻ

ചെന്നൈ: ഹിന്ദി (Hindi)ഭാഷയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടയിൽ തമിഴ് (Tamil) ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് (PM Narendra Modi) ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (M K Stalin). കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും മദ്രാസ് ഹൈക്കോടതിയിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തിനിടയിലാണ് അദ്ദേഹത്തെ വേദിയിലിരുത്തി തമിഴ്നാട് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്ന ആദ്യ സർക്കാർ ചടങ്ങാണിതെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം നന്ദിയും രേഖപ്പെടുത്തുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

ചടങ്ങിൽ ഗവർണർ ആർഎൻ രവി, കേന്ദ്ര മന്ത്രി എൽ മുരുഗൻ എന്നിവരും പങ്കെടുത്തു. 2,960 കോടിയുടെ അഞ്ച് പദ്ധതികളാണ് ചെന്നൈയിൽ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്.

advertisement

തമിഴ്നാടിന്റെ വളർച്ച അതുല്യമാണെന്നും അത് സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി മാത്രമുള്ളതല്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന 'ദ്രാവിഡ മാതൃക' അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ സംസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിൽ തമിഴ്നാട് മുന്നിലാണ്. ഇന്ത്യയുടെ വികസനത്തിൽ തമിഴ്നാടിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സ്റ്റാലിൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി
Open in App
Home
Video
Impact Shorts
Web Stories