പച്ച ജീപ്പ്, ബൂട്ട്, കിടക്ക തുടങ്ങി ഒരു ജവാന്റെ (jawan) ജീവിതത്തില്‍ (life) വളരെ പ്രധാനപ്പെട്ട ഒരുപാട് വസ്തുക്കളുണ്ട്. ഒരു സൈനികന്‍ (army men) എപ്പോഴും ചേര്‍ത്തു പിടിയ്ക്കുന്ന മറ്റൊന്നാണ് ട്രങ്ക് പെട്ടികള്‍ (trunk). സൈനികന്റെ ജീവിതം മുഴുവനും ഈ പെട്ടിക്കുള്ളില്‍ കാണാന്‍ കഴിയും. ഓരോ സൈനികന്റെയും പേര് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. വലിയ ആത്മബന്ധമാണ് സൈനികരും ഇത്തരം ട്രങ്ക് പെട്ടികളും തമ്മിലുള്ളത്.
''ഞങ്ങളുടെ യൂണിഫോം, കിടക്ക വിരികള്‍, കുടുംബ ഫോട്ടോ, ബറ്റാലിയന്‍ ഓര്‍മ്മകള്‍, സമ്മാനങ്ങള്‍ തുടങ്ങി എല്ലാം ഇതിലുണ്ടാകും. എവിടെ പോയാലും ഈ പെട്ടി കയ്യില്‍ കരുതും. ഞങ്ങളുടെ ഐഡന്റിറ്റി പോലെയാണ് ഈ പെട്ടി'', 37കാരനായ ഒരു സിആര്‍പിഎഫ് ജവാന്‍ ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഇത്തകരം ട്രങ്ക് പെട്ടികള്‍ക്ക് പകരം പുതിയ സൈനികർക്ക് ട്രോളി സ്യൂട്ട്‌കേസുകള്‍ നല്‍കാൻ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതായത്, ട്രങ്ക് പെട്ടിയുമായി വരുന്ന സൈനികന്‍ ഇനി ഓര്‍മ്മകളില്‍ മാത്രമേ ഉണ്ടാകൂ.
Also Read- Motor Vehicle Act | സ്ത്രീകളെ തുറിച്ചു നോക്കിയാൽ കേസ്; മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്നാട്
ഇന്ത്യന്‍ സൈന്യത്തിന്റെ തുടക്ക കാലം മുതലേ സ്റ്റീല്‍ ട്രങ്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ ആളുകള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ ഇത് നല്‍കും. സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത് വരെ ജവാന്റെ കയ്യില്‍ തന്റെ ഈ പെട്ടി ഉണ്ടായിരിക്കും. സേവന കാലത്ത് പെട്ടി കേടായിപ്പോയാല്‍ വീണ്ടും പുതിയത് നല്‍കുന്നു.
'ഞങ്ങള്‍ ഈ പെട്ടിയിലാണ് എല്ലാ സാധനങ്ങളും കൊണ്ടുനടക്കാറുള്ളത്. ട്രാന്‍സ്ഫര്‍ ഓര്‍ഡറുകളും മെഡലുകളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. തന്റെ തോക്കും ട്രങ്ക് പെട്ടിയുമായിട്ട് സൈനികര്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ ഒരുപാട് മാറി. എന്നിരുന്നാലും, ഈ ട്രങ്ക് പെട്ടിയ്ക്ക് ഞങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്' ജവാന്‍ വ്യക്തമാക്കി.
ട്രങ്ക് പെട്ടികളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാനും അവയ്ക്ക് പകരം ട്രോളി സ്യൂട്ട്‌കേസുകള്‍ കൊണ്ടുവരാനുമായി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സായുധസേനയിലെ അംഗങ്ങള്‍, സ്യൂട്ട്‌കേസ് നിര്‍മ്മാതാക്കളുടെ പ്രതിനിധികള്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പോലുള്ള മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ ജവാന്മാര്‍ക്കായി വിതരണം ചെയ്യുന്ന സ്യൂട്ട്‌കേസുകളെ സംബന്ധിച്ച ചര്‍ച്ചകളും ചട്ടക്കൂടുകളും നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയാണ്.
Also Read- Super Vasuki | മൂന്നര കിലോമീറ്റർ നീളം; ഇന്ത്യയിലെ ഏറ്റവും വലിയ ചരക്ക് തീവണ്ടി 'സൂപ്പർ വാസുകി'
സ്റ്റീല്‍ ട്രങ്കുകള്‍ക്ക് പകരം സാംസണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ട്രോളി ബാഗുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
'ഈ ട്രങ്കുകള്‍ ജവാന്മാരുടേതാണ്. അവര്‍ ഇത് എല്ലായിടത്തും കൊണ്ടുപോകുന്നു. ജോലിക്ക് കയറുമ്പോള്‍ തന്നെ ഓരോ ജവാനും ഇത്തരം ഒരു ട്രങ്ക് നല്‍കും. നിര്‍ഭാഗ്യവശാല്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചാല്‍, ഇത് കുടുംബത്തിന് കൈമാറുന്നു. ജവാന്റെ ഓര്‍മ്മകള്‍ കുടുംബത്തിന് കൈമാറുന്നത് പോലെയാണിത്. ഇത്തരം ട്രങ്ക് പെട്ടികള്‍ക്ക് ചരിത്രവും വൈകാരികവുമായി പ്രാധാന്യമുണ്ട്'- ഐജി തലത്തിലുള്ള ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ന്യൂസ് 18നോട് പറഞ്ഞു.
പുതിയ ട്രോളി സ്യൂട്ട്‌കേസുകള്‍ കുറേക്കൂടി മെച്ചപ്പെട്ടതാണെന്നും സൈനികരുടെ സാധനങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇത്തരം ബാഗുകള്‍ക്ക് കഴിയുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.