രാജസ്ഥാനിലെ അനുപ്ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.ഇനിയൊരു തവണ കൂടി പ്രകോപനമുണ്ടായാല്‍ അടുത്ത പ്രതികരണം സമീപകാല തിരിച്ചടിയെക്കാൾ വളരെ ശക്തമാകുമെന്നും ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന സൂചന നൽകി അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.അതിർത്തി കടന്നുള്ള നാല് ദിവസത്തെ ഏറ്റുമുട്ടലുകളിൽ ഇന്ത്യ പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും യുഎസ് നിർമിത എഫ് -16 വിമാനങ്ങളും ചൈനീസ് നിർമിത ജെ -17 വിമാനങ്ങളും ഒരു എഇഡബ്ല്യു & സി (എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ) ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളെങ്കിലും നശിപ്പിച്ചുവെന്നും എയർ മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു.300 കിലോമീറ്ററിലധികം ദൂരെയുള്ള ഒരു ദീർഘദൂര ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement