TRENDING:

കോവിഡിനിടെ ആശ്വാസ വാര്‍ത്ത; കേരളത്തില്‍ ജൂണ്‍ ഒന്നിന് മഴ ലഭിക്കും: രാജ്യത്ത് മഴ സാധാരണ നിലയില്‍: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Last Updated:

കേരളത്തിൽ പതിവുപോലെ ജൂൺ ഒന്നിന് മഴയെത്തും. ചെന്നൈയിൽ ജൂൺ നാലിനും, മുംബൈയിൽ ജൂൺ പതിനൊന്നിനും ഡൽഹിയിൽ ജൂൺ 27നും കാലവർഷം എത്താൻ ആണ് സാധ്യത

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കാലവർഷം സംബന്ധിച്ച ആദ്യ പ്രവചനം നടത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .  ഇത്തവണ രാജ്യത്ത്  സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  പ്രവചനം . ദീർഘകാല ശരാശരിയുടെ 100 ശതമാനം  മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത് .
advertisement

ഇതിൽ അഞ്ച് ശതമാനത്തിന്റെ ഏറ്റകുറച്ചിൽ ഉണ്ടാകാം . എന്നാൽ കാലവർഷത്തിന്റെ രണ്ടാം ഘട്ടത്തിൽ  പസഫിക് സമുദ്രത്തിൽ  ലാനിന പ്രതിഭാസം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും ഐഎംഡി  ഡയറക്ടർ ജനറൽ എം മൊഹാപാത്ര  പറഞ്ഞു . കേരളത്തിൽ പതിവുപോലെ  ജൂൺ ഒന്നിന് മഴയെത്തും. ചെന്നൈയിൽ ജൂൺ നാലിനും, മുംബൈയിൽ ജൂൺ പതിനൊന്നിനും ഡൽഹിയിൽ ജൂൺ 27നും കാലവർഷം എത്താൻ ആണ് സാധ്യത.

You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ

advertisement

[PHOTO]ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി

[PHOTO]COVID 19| കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 30 ആയി

[NEWS]

രാജ്യത്ത് ലഭിക്കുന്ന മഴയുടെ എഴുപത് ശതമാനവും തെക്കുപടിഞ്ഞാറൻ  കാലവർഷത്തിലാണ്. ലോക്ക് ഡൗൺ സൃഷ്‌ടിച്ച പ്രതിസന്ധിക്കിടെ സാധാരണ നിലയിൽ മഴലഭിക്കുമെന്നത് കർഷകർ അടക്കം എല്ലാവർക്കും ആശ്വാസമാണ് നൽകുന്നത്

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡിനിടെ ആശ്വാസ വാര്‍ത്ത; കേരളത്തില്‍ ജൂണ്‍ ഒന്നിന് മഴ ലഭിക്കും: രാജ്യത്ത് മഴ സാധാരണ നിലയില്‍: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories