TRENDING:

മൺസൂൺ പ്രൂഫ് ടോയ്‌ലറ്റുകളിൽ ശരിയായ വെന്റിലേഷന്റെ പ്രാധാന്യം

Last Updated:

ശരിയായ വായുസഞ്ചാരത്തിന്റെ അഭാവമാണ് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിൽ മറ്റൊന്ന്, ഇത് ഈർപ്പം അടിഞ്ഞുകൂടൽ, അസുഖകരമായ ദുർഗന്ധം, ആരോഗ്യപരമായ അപകടങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങൾക്ക് എപ്പോഴെങ്കിലും ദുർഗന്ധം വമിക്കുന്ന ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടതായി വന്നിട്ടുണ്ടോ?  നമ്മിൽ ഭൂരിഭാഗം പേർക്കും, അങ്ങനെയൊരെണ്ണം ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ് അല്ലേ. ദുർഗന്ധം വമിക്കുന്ന ടോയ്‌ലറ്റുകൾ മൺസൂൺ റോഡ് യാത്രയുടെ പതിവ് സവിശേഷതയാണ് കാരണം, മഴക്കാലം ടോയ്‌ലറ്റ് അറ്റകുറ്റപ്പണികൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കാലമാണ് – പ്രത്യേകിച്ച് ടോയ്‌ലറ്റുകളും ശുചിത്വ സൗകര്യങ്ങളും അപര്യാപ്തമായതോ മോശമായി രൂപകൽപ്പന ചെയ്യപ്പെട്ടതോ ആയ ഗ്രാമപ്രദേശങ്ങളിൽ. ഈ പ്രശ്നം ഗുരുതരമാണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ശരിയായ വായുസഞ്ചാരത്തിന്റെ അഭാവമാണ് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിൽ മറ്റൊന്ന്, ഇത് ഈർപ്പം അടിഞ്ഞുകൂടൽ, അസുഖകരമായ ദുർഗന്ധം, ആരോഗ്യപരമായ അപകടങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

എന്തുകൊണ്ടാണ് മൺസൂൺ പ്രൂഫ് ടോയ്ലറ്റുകൾക്ക് ശരിയായ വെന്റിലേഷൻ പ്രധാനമാകുന്നത്?

ഏത് ടോയ്‌ലറ്റിനും ശരിയായ വായുസഞ്ചാരം അല്ലെങ്കിൽ വെന്റിലേഷൻ സൗകര്യം വളരെ പ്രധാനമാണ്, പ്രത്യേകിച്ച് മഴക്കാലത്ത് ഉയർന്ന ഈർപ്പവും മഴയും പ്രതികൂലമായി ബാധിക്കപ്പെടുന്നവയിൽ. മതിയായ വായുസഞ്ചാരമില്ല എങ്കിൽ, ഇനിപ്പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം:

ഈർപ്പം അടിഞ്ഞുകൂടുന്നത്:

advertisement

വായുവിലെ  ഉയർന്ന ഏർപ്പവും ഊഷരതനിലയും മൺസൂണിന്റെ സവിശേഷതയാണ്.  ഈ ഈർപ്പം ടോയ്‌ലറ്റുകൾ പോലെയുള്ള അടച്ചു സൂക്ഷിക്കുന്ന ഇടങ്ങളിലേക്ക് ബാധിക്കുമ്പോൾ, പൂപ്പൽ, പായൽ, നനവ് തുടങ്ങി ഒരു കൂട്ടം പ്രശ്നങ്ങൾക്ക് കാരണമായേക്കാം.  അമിതമായ ഈർപ്പം ടോയ്‌ലറ്റുകളുടെ ഘടനയ്ക്ക് തന്നെ കേടുപാടുകൾ വരുത്തുന്നു. ലോഹഭാഗങ്ങൾ തുരുമ്പെടുക്കുന്നു, തടിയുടെ ഘടകങ്ങൾ ചീഞ്ഞഴുകുന്നു, സിമന്റ് അല്ലെങ്കിൽ ടൈലുകൾ പൊട്ടുന്നു എന്നിവയെല്ലാം ഇതിൽപ്പെടുന്നു പൂപ്പൽ, ഫംഗസ്, ബാക്ടീരിയ എന്നിവയുടെ പ്രജനനസാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഈർപ്പം നിറഞ്ഞ സാഹചര്യങ്ങൾക്ക് സാധിക്കും, ഇത് ടോയ്‌ലറ്റിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ഉപയോക്താക്കൾക്ക് ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥകൾ ടോയ്‌ലറ്റിന്റെ ഘടനാപരമായ സമഗ്രതയിൽ വിട്ടുവീഴ്ചയ്ക്ക് കാരണമാകുക മാത്രമല്ല, അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും അലർജികൾക്കും കാരണമാകുന്നു.

advertisement

അസുഖകരമായ ഗന്ധം

മൺസൂൺ കാലത്ത് അഭിമുഖീകരിക്കുന്ന മറ്റൊരു പൊതുപ്രശ്‌നം അടഞ്ഞ ഇടങ്ങളിൽ  ദുർഗന്ധം നിലനിൽക്കുന്നതാണ്.  അപര്യാപ്തമായ വെന്റിലേഷൻ ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു, കാരണം നിശ്ചലമായ വായു ദുർഗന്ധം പുറത്തെത്തിക്കുന്നതിൽ പരാജയപ്പെടുന്നു, ഇത് ടോയ്‌ലറ്റിൽ കെട്ടിനിൽക്കുന്നു.  ഈർപ്പവും ശരിയായ വായുപ്രവാഹത്തിന്റെ അഭാവവും ചേർന്ന് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും ഒരു പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നു, ഇത് ദുർഗന്ധം വമിക്കുന്ന സാഹചര്യത്തെ കൂടുതൽ തീവ്രമാക്കുന്നു. വായുസഞ്ചാരം പര്യാപ്തമല്ലെങ്കിൽ ടോയ്‌ലറ്റിനുള്ളിൽ അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, മീഥെയ്ൻ തുടങ്ങിയ ദുർഗന്ധമുള്ള വാതകങ്ങൾ അടിയുന്നു.  ടോയ്‌ലറ്റിലെ മനുഷ്യ മാലിന്യങ്ങളും മറ്റ് ജൈവവസ്തുക്കളും വിഘടിപ്പിച്ചാണ് ഈ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നത്.  അവ ഉപയോക്താക്കൾക്ക് അസ്വാസ്ഥ്യവും ഛർദ്ദിയും ഉണ്ടാക്കും, കൂടാതെ ഈച്ചകളെയും രോഗങ്ങൾ പരത്തുന്ന മറ്റ് കീടങ്ങളെയും ആകർഷിക്കും.

advertisement

ആരോഗ്യ പ്രശ്നങ്ങൾ

വായുസഞ്ചാരത്തിന്റെ അഭാവം ഓക്സിജന്റെ അളവ് കുറയ്ക്കുകയും ടോയ്ലറ്റിനുള്ളിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് ഉപയോക്താക്കളുടെ ശ്വസനക്ഷമതയും ക്ഷേമത്തെയും ബാധിക്കും.  മാത്രമല്ല, മോശം വായുസഞ്ചാരം, ഇ.കോളി, സാൽമൊണല്ല, നൈട്രേറ്റ്, ആർസെനിക് തുടങ്ങിയ ടോയ്‌ലറ്റ് പരിതസ്ഥിതിയിൽ ഉണ്ടാകാനിടയുള്ള ദോഷകരമായ രോഗകാരികളുടേയും രാസവസ്തുക്കളുടേയും വർധനവിനും കാരണമാകുന്നു.  ഇവ അണുബാധകൾക്കും വയറിളക്കത്തിനും നിർജലീകരണത്തിനും വിഷബാധയ്ക്കും കാരണമാകും.

മൺസൂൺ പ്രൂഫ് ടോയ്ലറ്റുകൾക്ക് പര്യാപ്തമായ വായുസഞ്ചാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം?

മൺസൂൺ പ്രൂഫ് ടോയ്‌ലറ്റുകൾക്ക് ചില ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചും ചിലവ് കുറഞ്ഞ  വസ്തുക്കൾ ഉപയോഗിച്ചും ശരിയായ വായുസഞ്ചാരം ഉണ്ടാക്കിയെടുക്കാം.  നിങ്ങളുടെ ടോയ്‌ലറ്റിന്റെ വെന്റിലേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള ചില ടിപ്പുകൾ ഇതാ:

advertisement

ഒരു വെന്റ് പൈപ്പ് സ്ഥാപിക്കുക

നിങ്ങളുടെ ടോയ്‌ലറ്റിന്റെ കുഴിയിൽ നിന്നോ ടാങ്കിൽ നിന്നോ മേൽക്കൂരയുടെ നിരപ്പിനു മുകളിൽ വരെ നീളുന്ന ലംബമായ പൈപ്പാണ് വെന്റ് പൈപ്പ്.  മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാതകങ്ങൾ ടോയ്‌ലറ്റിനുള്ളിൽ അടിഞ്ഞുകൂടുന്നതിനുപകരം മുകൾഭാഗത്തുകൂടി പുറത്തെത്താൻ ഇത് അനുവദിക്കുന്നു.  ഒരു വെന്റ് പൈപ്പ് ഒരു സക്ഷൻ ഇഫക്റ്റും സൃഷ്ടിക്കുന്നു, അത് വാതിലിലൂടെയോ വിൻഡോ ഓപ്പണിംഗിലൂടെയോ ടോയ്‌ലറ്റിലേക്ക് ശുദ്ധവായു വലിച്ചെടുക്കുന്നു. ഇത് ദുർഗന്ധം കുറയ്ക്കാനും ടോയ്‌ലറ്റിനുള്ളിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.  വസ്തുക്കളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും അനുസരിച്ച് പി വി സി, ലോഹം അല്ലെങ്കിൽ മുള എന്നിവയിൽ ഒന്ന് ഉപയോഗിച്ച് ഒരു വെന്റ് പൈപ്പ് നിർമ്മിക്കാം.  വെന്റ് പൈപ്പിന്റെ വ്യാസം കുറഞ്ഞത് 10 സെന്റീമീറ്റർ (4 ഇഞ്ച്) ആയിരിക്കണം, കൂടാതെ പക്ഷികളോ പ്രാണികളോ ഉള്ളിൽ പ്രവേശിക്കുന്നത് തടയുന്നതിന് മുകളിൽ ഒരു മെഷ് അല്ലെങ്കിൽ സ്ക്രീൻ ഘടിപ്പിക്കണം.

ഒരു എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുക

വായുപ്രവാഹം വർദ്ധിപ്പിച്ച് വാതകങ്ങൾ വേഗത്തിൽ നീക്കം ചെയ്തുകൊണ്ട് ഒരു ഫാനിന് നിങ്ങളുടെ ടോയ്‌ലറ്റിന്റെ വെന്റിലേഷൻ വർദ്ധിപ്പിക്കാനാകും.   എക്‌സ്‌ഹോസ്റ്റ് ഫാനുകൾ പഴകിയ വായുവും അധിക ഈർപ്പവും നീക്കം ചെയ്യുന്നതിൽ വളരെ ഫലപ്രദമാണ്. പരമാവധി വായുസഞ്ചാരം നേടുന്നതിന് അവ തന്ത്രപരമായി സ്ഥാപിക്കുകയും അവ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

 ക്രോസ് വെന്റിലേഷൻ ഉണ്ടാക്കുക:

പരസ്പരം എതിർവശത്തോ ലംബമായോ ആയ രണ്ടോ അതിലധികമോ ഭാഗങ്ങളിലൂടെ ഉടനീളം വായുവിന് സഞ്ചരിക്കാൻ കഴിയുന്നതാണ് ക്രോസ് വെന്റിലേഷൻ.  ക്രോസ് വെന്റിലേഷൻ നിങ്ങളുടെ ടോയ്‌ലറ്റിനെ തണുപ്പിക്കാനും ദുർഗന്ധവും ഈർപ്പവും കൂടുതൽ ഫലപ്രദമായി നീക്കംചെയ്യാനും സഹായിക്കും.  ക്രോസ് വെന്റിലേഷൻ സൃഷ്ടിക്കാൻ, നിങ്ങളുടെ ടോയ്‌ലറ്റ് ഭിത്തികളിലോ മേൽക്കൂരയിലോ വ്യത്യസ്ത ദിശകളിലേക്ക് അഭിമുഖീകരിക്കുന്ന രണ്ട് ഓപ്പണിംഗുകളെങ്കിലും ഉണ്ടായിരിക്കണം. ഇത്തരം ബഹീർഗമന മാർഗ്ഗങ്ങൾ വാതിലുകൾ, ജനലുകൾ, ലൂവറുകൾ അല്ലെങ്കിൽ വെന്റുകൾ എന്നിവയിലേതുമാകാം.  അവ മതിയായ വായുപ്രവാഹം അനുവദിക്കാൻ പര്യാപ്തമായിരിക്കണം, എന്നാൽ സ്വകാര്യതയോ സുരക്ഷയോ വിട്ടുവീഴ്ച ചെയ്യുന്നത്ര വലുതായിരിക്കരുത്.  ഇത്തരം വായുമാർഗ്ഗങ്ങളിൽ തിരശ്ശീലകൾ, ഫർണിച്ചറുകൾ അല്ലെങ്കിൽ ചെടികൾ പോലുള്ള തടസ്സങ്ങൾ ഉണ്ടായിരിക്കരുത്.  ജാലകങ്ങളിലൂടെയോ സ്കൈലൈറ്റുകളിലൂടെയോ ഉള്ള സ്വാഭാവിക വായുസഞ്ചാരം എക്‌സ്‌ഹോസ്റ്റ് ഫാനുകൾക്ക് കൂടുതൽ സഹായകമാകുകയും  ടോയ്‌ലറ്റിലേക്ക് ശുദ്ധവായു പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യും.  ക്രോസ് വെന്റിലേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വായുമാർഗ്ഗങ്ങൾ ശരിയായി സ്ഥാപിക്കേണ്ടതാണ്.

ശുചിത്വം പാലിക്കുക

പൂപ്പൽ, പായൽ എന്നിവയുടെ വളർച്ച തടയാൻ ടോയ്‌ലറ്റുകൾ പതിവായി വൃത്തിയാക്കുകയും  അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.  സൂക്ഷ്മജീവികളുടെ വളർച്ചയുടെ സാധ്യത കുറയ്ക്കുന്നതിന് ഉപരിതലങ്ങൾ വരണ്ടതും ഈർപ്പമില്ലാത്തതുമായി സൂക്ഷിക്കുക.

വിദ്യാഭ്യാസവും അവബോധവും തമ്മിലുള്ള വ്യത്യാസം

പ്രത്യേകിച്ച് ‘വീടിനുള്ളിൽ’ ടോയ്‌ലറ്റുകൾ ഒരു പുതിയ പ്രതിഭാസമായ ഗ്രാമീണ ഇന്ത്യയുടെ ഭാഗങ്ങളിൽ, ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു മതിയായ അവബോധം ആവശ്യമാണ്. ഇത് ഒരു ചെറിയ പ്രശ്നമല്ല, സ്വച്ഛ് ഭാരത് മിഷനിലെ മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ് പോലും ശൗചാലയങ്ങൾ നിർമ്മിക്കുക എന്നത് ഈ ശുചിത്വ സമവാക്യത്തിന്റെ പകുതി മാത്രമേ ആകുന്നുള്ളൂവെന്ന് കണ്ടെത്തി. ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിലും അവ പരിപാലിക്കുന്നതിലുമുല്ല ശീലങ്ങളിൽ  നമ്മൾ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വിദ്യാഭ്യാസത്തിലൂടെയാണ്.

ഭാഗ്യവശാൽ, ഇന്ത്യയിൽ, ഹാർപിക് പോലുള്ള പ്രമുഖ ബ്രാൻഡുകൾ മികച്ച ടോയ്‌ലറ്റ് ശുചിത്വവും മൊത്തത്തിലുള്ള സാമൂഹിക ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമായ ആശയവിനിമയ തന്ത്രങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.  ശുചിത്വ മേഖലകളിൽ നൂതനവും ചിന്തോദ്ദീപകവുമായ കാമ്പെയ്‌നുകളും ജനസമ്പർക്ക പരിപാടികളും സൃഷ്ടിക്കാൻ ഹാർപിക് മുൻകൈയെടുത്തു.

ഉചിതമെന്നു പങ്കാളികളെയും ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്ന, പ്രധാനപ്പെട്ട സംഭാഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മിഷൻ സ്വച്ഛത ഔർ പാനി സംരംഭത്തിൽ ന്യൂസ് 18 മായി ഇവർ കൈകോർക്കുന്നു.  മിഷൻ സ്വച്ഛത ഔർ പാനി എന്നത് എല്ലാവരേയും ഉൾക്കൊള്ളുന്ന ശുചിത്വത്തിനായി വാദിക്കുന്ന ഒരു പ്രസ്ഥാനമാണ്, എല്ലാവർക്കും വൃത്തിയുള്ള ടോയ്‌ലറ്റുകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു.  ലിംഗഭേദം, കഴിവുകൾ, ജാതികൾ, അല്ലെങ്കിൽ സാമൂഹിക നിലവാരം എന്നിവ പരിഗണിക്കാതെ സമത്വം പ്രോത്സാഹിപ്പിക്കുന്നു, വൃത്തിയുള്ള ടോയ്‌ലറ്റുകൾ ഒരു കൂട്ടുത്തരവാദിത്തമാണെന്ന് ഊന്നിപ്പറയുന്നു. ഹാർപിക്കും ന്യൂസ് 18 ഉം ഈ ദർശനം ഒരു ജീവസുറ്റ യാഥാർത്ഥ്യമാക്കി മാറ്റാൻ കഠിനമായി പരിശ്രമിക്കുന്നു.

മിഷൻ സ്വച്ഛത ഔർ പാനി, ടോയ്‌ലറ്റ് മെച്ചപ്പെടുത്തുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ വിഷയങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നു- മാക്രോ-മൈക്രോ ലെവലുകളിലുള്ള വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. ഇനിയിവിടെ ആവശ്യമുള്ളത് നിങ്ങളുടെ പങ്കാളിത്തം മാത്രമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാരതം വൃത്തിയുള്ളതും സ്വാസ്ത്യമുള്ളതുമായി മാറുന്നതിലേക്ക് നയിക്കാൻ നിങ്ങൾക്ക് എങ്ങനെ പങ്കുവഹിക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ഞങ്ങളോടൊപ്പം ചേരൂ.

മലയാളം വാർത്തകൾ/ വാർത്ത/India/
മൺസൂൺ പ്രൂഫ് ടോയ്‌ലറ്റുകളിൽ ശരിയായ വെന്റിലേഷന്റെ പ്രാധാന്യം
Open in App
Home
Video
Impact Shorts
Web Stories