യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്ഥാന്‍റെ മേൽ ആരോപിച്ചിരിക്കുകയാണ്. ജഡ്ജിയും വിധികർത്താവും ഇന്ത്യ തന്നെയാകുകയാണ്. ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ, ഇമ്രാൻ ഖാൻ പറഞ്ഞു.
'എനിക്ക് സൈന്യത്തിൽ ചേരണം': വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യയുടെ ആരോപണവും ഇമ്രാൻ ഖാൻ നിഷേധിച്ചു. ഇന്ത്യയെ ആക്രമിച്ചിട്ട് പാകിസ്ഥാന് എന്ത് നേട്ടം ലഭിക്കാനാണ്. സ്ഥിരതയോടെ മുന്നോട്ടു പോകാൻ ശ്രമിക്കുന്ന ഒരു രാജ്യമാണ് തങ്ങളുടേത്. തങ്ങളെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യ തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ അന്വേഷണവുമായി പാകിസ്ഥാൻ സഹകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
കശ്മീരിലെ യുവത്വം മരണത്തെക്കുറിച്ച് ഭയപ്പെടുന്നവരല്ലെന്ന് ഇന്ത്യ മനസ്സിലാക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുടെ ശ്വാസം മുട്ടിക്കുന്ന മാർഗങ്ങളും സൈന്യത്തിന്‍റെ പ്രവർത്തനങ്ങളും കശ്മീർ വിഷയത്തിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.