ബംഗളൂരു : കരസേനയിൽ സേവനം അനുഷ്ഠിച്ച് ഭർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കണമെന്ന് പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. കർണാടക മണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി സൈന്യത്തിൽ ചേരണമെന്നറിയിച്ചിരിക്കുന്നത്. 'പത്ത് വർഷം കൂടി സൈന്യത്തിൽ സേവനം തുടരണമെന്നായിരുന്നു ഗുരു ആഗ്രഹിച്ചത്. എന്നാൽ അത് നടന്നില്ല. ആ ആഗ്രഹം എന്നിലൂടെ സഫലമാകണം, രാജ്യത്തിന് വേണ്ടി എനിക്കും ജീവിക്കണം' കലാവതി പറയുന്നു.
ആറുമാസം മുൻപായിരുന്നു ഗുരുവിന്റെയും കലാവതിയുടെയും വിവാഹം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേർക്കാനുള്ള ഒരുക്കത്തിനിടെയാണ് ഭീകരാക്രമണം ഗുരുവിന്റെ ജീവനെടുത്തത്.
നാല് മാസം ഗർഭിണിയാണ് കലാവതി. പിറക്കാൻ പോകുന്ന ഈ കുഞ്ഞിനെയും തങ്ങളുടെ മറ്റ് ചെറുമക്കളെയും സൈന്യത്തിൽ ചേർക്കുമെന്നാണ് ഗുരുവിന്റെ മാതാപിതാക്കളും പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.